വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

'75 ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമോറോ'യുടെ ഗ്രാൻഡ് ജൂറിയെയും സെലക്ഷൻ ജൂറിയെയും പ്രഖ്യാപിച്ചു

Posted On: 12 NOV 2021 3:03PM by PIB Thiruvananthpuram

ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിൽ, യുവ സർഗ്ഗാത്മക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള യുവ ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് ഇന്ത്യ- അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചിരുന്നു. അവരിൽ നിന്ന് 75 പേരെ  52-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കുന്ന 75 പേർക്കും എല്ലാ മാസ്റ്റർക്ലാസുകൾ/സംവാദ സെഷനുകൾ എന്നിവയിൽ പങ്കെടുക്കാനും വ്യവസായ പ്രമുഖരുമായി സംവദിക്കാനും അവസരം  ലഭിക്കുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട ഓരോ വ്യക്തിയുടെയും യാത്ര, താമസ ചെലവുകളും ഗവണ്മെന്റ് വഹിക്കും .

 

'75 ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമോറോ' ഗ്രാൻഡ് ജൂറിയെയും സെലക്ഷൻ ജൂറിയെയും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചു.

 

 ഗ്രാൻഡ് ജൂറി

 

 1.     പ്രസൂൺ ജോഷി - പ്രശസ്ത ഗാനരചയിതാവും സി ബി എഫ് സി ചെയർമാനുമാണ്

 

 2.     കേതൻ മെഹ്ത - പ്രശസ്ത സംവിധായകൻ

 

 3.     ശങ്കർ മഹാദേവൻ - പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞൻ / ഗായകൻ

 

 4.     മനോജ് ബാജ്‌പേയി - പ്രശസ്ത നടൻ

 

 5.     റസൂൽ പൂക്കുട്ടി - ഓസ്കാർ പുരസ്കാരജേതാവായ സൗണ്ട് റെക്കോർഡിസ്റ്റ്

 

 6.     വിപുൽ അമൃത്‌ലാൽ ഷാ - പ്രശസ്ത നിർമ്മാതാവ് / സംവിധായകൻ

 

സെലക്ഷൻ ജൂറി

 

 1.     വാണി ത്രിപാഠി ടിക്കൂ - നിർമ്മാതാവും അഭിനേതാവും, സി ബി എഫ് സി അംഗവും

 

 2.     അനന്ത് വിജയ് - എഴുത്തുകാരനും സിനിമയെക്കുറിച്ചുള്ള മികച്ച രചനയ്ക്കുള്ള ദേശീയ അവാർഡ് ജേതാവും 

 

 3.     യതീന്ദ്ര മിശ്ര - എഴുത്തുകാരനും സിനിമയെക്കുറിച്ചുള്ള മികച്ച രചനയ്ക്കുള്ള ദേശീയ അവാർഡ് ജേതാവും

 

 4.     സഞ്ജയ് പുരൺ സിംഗ് - ചലച്ചിത്ര നിർമ്മാതാവ്, മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് ജേതാവ്

 

 5.     സച്ചിൻ ഖേടേക്കർ - നടൻ, സംവിധായകൻ

 

ഒരു മത്സരത്തിലൂടെയാണ് യുവ സംവിധായകരെ തിരഞ്ഞെടുക്കുന്നത്. യുവ സംവിധായകർ, അഭിനേതാക്കൾ, ഗായകർ, തിരക്കഥാകൃത്തുക്കൾ തുടങ്ങി 75 പേർക്ക് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു പരിപാടിയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു വേദിയൊരുക്കുക എന്നതാണ് മത്സരം ലക്ഷ്യമിടുന്നത്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി 2021 നവംബർ 1 ആയിരുന്നു



(Release ID: 1771387) Visitor Counter : 126