വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഗോവയിൽ നടക്കുന്ന 52-ാമത് ഐഎഫ്എഫ്‌ഐയിൽ രാജ്യാന്തര മത്സര വിഭാഗത്തിൽ 15 ചിത്രങ്ങൾ മത്സരിക്കും;
ഗോദാവരി, മേ വസന്തറാവു, സെംഖോർ എന്നിവയാണ് ഇന്ത്യൻ ചിത്രങ്ങൾ
Posted On:
11 NOV 2021 3:32PM by PIB Thiruvananthpuram
52-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലുള്ള അന്താരാഷ്ട്ര സിനിമകളുടെ പട്ടിക പുറത്തിറക്കി. ലോകമെമ്പാടുമുള്ള ഫീച്ചർ ദൈര്‍ഘ്യമുള്ള ഫിക്ഷൻ സിനിമകളിൽ ഏറ്റവും മികച്ചതാണ് ഈ വിഭാഗത്തിൽ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സുവർണ ചകോരത്തിനും മറ്റു പുരസ്കാരങ്ങൾക്കും ആയി ഈ 15 ചിത്രങ്ങളും മത്സരിക്കുന്നുണ്ട്.
നിഖിൽ മഹാജൻ സംവിധാനം ചെയ്ത മറാത്തി ചിത്രമായ ‘ഗോദാവരി’, നിപുൺ അവിനാഷ് ധർമ്മാധികാരി സംവിധാനം ചെയ്ത മറ്റൊരു മറാത്തി ചിത്രമായ ‘മേ വസന്തറാവു’, എയ്മി ബറുവ സംവിധാനം ചെയ്ത ദിമാസ ഭാഷാ ചിത്രമായ ‘സെംഖോർ’ എന്നീ ഇന്ത്യൻ സിനിമകൾ മത്സര വിഭാഗത്തിൽ ഉൾപ്പെടുന്നു.
മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച അഭിനേതാവ് (പുരുഷൻ, സ്ത്രീ), പ്രത്യേക ജൂറി അവാർഡ് തുടങ്ങി വിവിധ വിഭാഗത്തിലുള്ള അവാർഡുകൾക്കായി ഈ ചിത്രങ്ങൾ മത്സരിക്കും.
- Any Day Now | Dir : Hamy Ramezan | Finland
- Charlotte | Dir : Simon Franco | Paraguay
- Godavari | Dir: Nikhil Mahajan | Marathi, India
- Întregalde | Dir : Radu Muntean |Romania
- Land of Dreams | Dir : Shirin Neshat & Shoja Azari | New Mexico, USA
- Leader | Dir : Katia Priwieziencew | Poland
- Me Vasantrao | Dir: Nipun Avinash Dharmadhikari | Marathi, India
- Moscow Does Not Happen | Dir : Dmitry Fedorov | Russia
- No Ground Beneath The Feet| Dir : Mohammad Rabby Mridha | Bangladesh
- Once We Were Good For You | Dir : Branko Schmidt | Croatia, Bosnia and Herzegovina
- Ring Wandering | Dir : Masakazu Kaneko | Japan
- Saving One Who Was Dead | Dir : Václav Kadrnka | Czech Republic
- Semkhor | Dir: Aimee Baruah | Dimasa, India
- The Dorm | Dir : Roman Vasyanov | Russia
- The First Fallen | Dir : Rodrigo de Oliveira |Brazil
(Release ID: 1770988)
Visitor Counter : 222