മന്ത്രിസഭ
ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനാമായ നവംബർ 15 ജൻജാതിയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ഗോത്രവർഗക്കാരുടെ മഹത്തായ ചരിത്രം, സംസ്കാരം, നേട്ടങ്ങൾ എന്നിവ ആഘോഷിക്കുന്നതിനും സ്മരിക്കുന്നതിനുമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ
Posted On:
10 NOV 2021 3:40PM by PIB Thiruvananthpuram
ധീരരായ ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയ്ക്കായി നവംബർ 15 ജനജാതീയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. സാന്തൽ, താമർ, കോൾ, ഭിൽ, ഖാസി, മിസോസ് തുടങ്ങിയ ഗോത്ര സമുദായങ്ങളുടെ നിരവധി പ്രസ്ഥാനങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തി. ആദിവാസി സമൂഹങ്ങൾ സംഘടിപ്പിച്ച വിപ്ലവ പ്രസ്ഥാനങ്ങളും സമരങ്ങളും അവരുടെ അപാരമായ ധീരതയും പരമമായ ത്യാഗവും കൊണ്ട് ശ്രദ്ധേയമായിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഗോത്ര പ്രസ്ഥാനങ്ങൾ ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടുമുള്ള ഇന്ത്യക്കാരെ പ്രചോദിപ്പിച്ചു. എന്നിരുന്നാലും, പൊതുസമൂഹത്തിന് ഈ ഗോത്രവീരന്മാരെ കുറിച്ച് വലിയ അറിവില്ല. 2016 ലെ സ്വാതന്ത്ര്യ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപന പ്രകാരം , കേന്ദ്ര ഗവൺമെന്റ് രാജ്യത്തുടനീളം 10 ആദിവാസി സ്വാതന്ത്ര്യ സമര മ്യൂസിയങ്ങൾ അനുവദിച്ചു.
രാജ്യത്തുടനീളമുള്ള ആദിവാസി സമൂഹങ്ങൾ ഭഗവാൻ എന്ന് വിളിക്കുന്ന ശ്രീ ബിർസ മുണ്ടയുടെ ജന്മദിനമാണ് നവംബർ 15 . ബിർസ മുണ്ട ബ്രിട്ടീഷ് കൊളോണിയൽ വ്യവസ്ഥയുടെ ചൂഷണ വ്യവസ്ഥയ്‌ക്കെതിരെ രാജ്യത്തിനെതിരെ ധീരമായി പോരാടുകയും ബ്രിട്ടീഷ് അടിച്ചമർത്തലിനെതിരായ പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയും 'ഉൽഗുലാൻ' (വിപ്ലവം) ആഹ്വാനം ചെയ്യുകയും ചെയ്തു. ആദിവാസി സമൂഹങ്ങളുടെ മഹത്തായ ചരിത്രവും സാംസ്കാരിക പൈതൃകവും അംഗീകരിക്കുന്നതാണ് പ്രഖ്യാപനം. എല്ലാ വർഷവും ഈ ദിനം ആഘോഷിക്കുകയും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ധീരത, ആതിഥ്യമര്യാദ, ദേശീയ അഭിമാനം എന്നിവയുടെ ഇന്ത്യൻ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഗോത്രവർഗക്കാരുടെ ശ്രമങ്ങളെ അംഗീകരിക്കുകയും ചെയ്യും. ബിർസ മുണ്ട അന്തരിച്ച റാഞ്ചിയിലെ ഗിരിവർഗ്ഗ സ്വാതന്ത്ര്യ സമര സേനാനികളുടെ മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഗോത്രവർഗക്കാരുടെ 75 വർഷത്തെ മഹത്തായ ചരിത്രവും സംസ്‌കാരവും നേട്ടങ്ങളും ആഘോഷിക്കുന്നതിനും സ്മരിക്കുന്നതിനുമായി 2021 നവംബർ 15 മുതൽ നവംബർ 22 വരെ ഒരാഴ്ച്ച നീളുന്ന ആഘോഷങ്ങൾ കേന്ദ്ര ഗവൺമെന്റ് ആസൂത്രണം ചെയ്തിട്ടുണ്ട്.
ആഘോഷത്തിന്റെ ഭാഗമായി, സംസ്ഥാന ഗവണ്മെന്റുകളുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദിവാസികളുടെ നേട്ടങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ കേന്ദ്ര ഗവൺമെന്റ് സ്വീകരിച്ച വിവിധ ക്ഷേമ നടപടികൾ എടുത്തു കാട്ടുക എന്നതാണ് ഓരോ പ്രവർത്തനത്തിനും പിന്നിലെ പ്രമേയം. നൈപുണ്യ വികസനം . തനതായ ഗോത്രവർഗ സാംസ്‌കാരിക പൈതൃകം, സ്വാതന്ത്ര്യ സമരത്തിലെ അവരുടെ സംഭാവനകൾ, ആചാരങ്ങൾ, അവകാശങ്ങൾ, പാരമ്പര്യങ്ങൾ, പാചകരീതികൾ, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളും അരങ്ങേറും.
***
(Release ID: 1770539)
Visitor Counter : 403
Read this release in:
Marathi
,
English
,
Urdu
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada