ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

2021-22 ലെ ഖാരീഫ് വിപണന കാലയളവിൽ ( KMS) നെല്ല് സംഭരണത്തിലൂടെ ഏകദേശം 11.57 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചു.

Posted On: 09 NOV 2021 2:02PM by PIB Thiruvananthpuram




ന്യൂഡൽഹി: നവംബർ 09, 2021


   2021-22 ലെ ഖാരീഫ് വിപണന കാലയളവിൽ ചണ്ഡീഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തെലങ്കാന, രാജസ്ഥാൻ, കേരളം, തമിഴ്നാട്, ബിഹാർ എന്നീ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന്  08.11.2021 വരെ 209.52 ലക്ഷം മെട്രിക് ടൺ നെല്ല് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സംഭരിച്ചു.

ഇതിന്റെ ഫലമായി   41,066.80 കോടി  രൂപ താങ്ങു വിലയായി നൽകിക്കൊണ്ട് ഏകദേശം 11.57 ലക്ഷം കർഷകർക്ക്  പ്രയോജനം ലഭിച്ചു.  

 2021-22 ലെ ഖാരിഫ് വിപണന സീസണിൽ (കെഎംഎസ്)  കർഷകരിൽ നിന്ന് താങ്ങുവില നിരക്കിൽ നെല്ല് സംഭരണം മുൻ വർഷങ്ങളിലെ പോലെ  സുഗമമായി പുരോഗമിക്കുന്നു.

 
IE /SKY
 
***********


(Release ID: 1770291) Visitor Counter : 155