ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 109.08 കോടി പിന്നിട്ടു


കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 59 ലക്ഷത്തിലധികം ഡോസ് വാക്സിനുകൾ

രോഗമുക്തി നിരക്ക് നിലവിൽ 98.25%

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,126 പേർക്ക്


രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,40,638 ; 263 ദിവസത്തിനിടെ ഏറ്റവും കുറവ്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.25%) തുടർച്ചയായ 46-ാം ദിവസവും 2 ശതമാനത്തിൽ താഴെ

Posted On: 09 NOV 2021 9:26AM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ  59,08,440 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 109.08 കോടി (1,09,08,16,356)  പിന്നിട്ടു. 1,10,77,727 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:

ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,03,79,716
രണ്ടാം ഡോസ് 92,78,114

മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,83,72,971
രണ്ടാം ഡോസ് 1,60,57,391

18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 42,58,89,106
രണ്ടാം ഡോസ് 15,44,27,554

45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 17,67,16,342
രണ്ടാം ഡോസ് 10,01,83,701

60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 11,08,04,805
രണ്ടാം ഡോസ് 6,87,06,656

ആകെ 1,09,08,16,356

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  11,982 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,37,75,086 ആയി.

ദേശീയ രോഗമുക്തി നിരക്ക് 98.25% ആണ്. 

തുടർച്ചയായ 135-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,126   പേർക്കാണ്.

രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 2 ലക്ഷത്തിൽ താഴെയായി. നിലവിൽ 1,40,638  പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 263 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.41 ശതമാനമാണ്.
 
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,85,848 പരിശോധനകൾ നടത്തി. ആകെ 61.72 കോടിയിലേറെ (61,72,23,931) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.25 ശതമാനമാണ്. കഴിഞ്ഞ 46 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് .93  ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 36 ദിവസമായി 2 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 71-ാം ദിവസവും ഇത് 3 ശതമാനത്തിൽ താഴെയാണ്.


(Release ID: 1770184) Visitor Counter : 207