ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
09 NOV 2021 9:09AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 109.08 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,126 പേർക്ക് ; 266 ദിവസത്തിനിടെ കുറവ്
രോഗമുക്തി നിരക്ക് 98.25 % ; 2020 മാർച്ചിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,982 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,37,75,086 ആയി
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെ മാത്രം; നിലവിൽ 0.41 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,40,638 പേർ ; 263 ദിവസത്തിൽ ഏറ്റവും കുറവ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (.93%) കഴിഞ്ഞ 36 ദിവസമായി 2 ശതമാനത്തിൽ താഴെ
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.25%) കഴിഞ്ഞ 46 ദിവസമായി 2 ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 61.72 കോടി പരിശോധനകൾ.
(Release ID: 1770183)
Visitor Counter : 151