ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയിൽ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 107.29 കോടി പിന്നിട്ടു
കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയത് 41.16 ലക്ഷത്തിലേറെ ഡോസുകൾ
രോഗമുക്തിനിരക്ക് നിലവിൽ 98.22%
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11,903 പേർക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (1,51,209) 252 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിൽ
പ്രതിവാര രോഗസ്ഥിരീകരണനിരക്ക് (1.18%) തുടർച്ചയായ 40-ാം ദിവസവും 2 ശതമാനത്തിൽ താഴെ
Posted On:
03 NOV 2021 9:31AM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 41,16,230 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധകുത്തിവയ്പുകളുടെ എണ്ണം 107.29 കോടി (1,07,29,66,315) പിന്നിട്ടു. 1,07,96,018 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ചു വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണു നൽകിയിട്ടുള്ളത്:
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,03,79,388
രണ്ടാം ഡോസ് 92,41,804
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,83,72,027
രണ്ടാം ഡോസ് 1,59,78,102
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 42,16,99,772
രണ്ടാം ഡോസ് 14,63,65,144
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 17,56,56,368
രണ്ടാം ഡോസ് 9,76,99,540
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 11,02,04,447
രണ്ടാം ഡോസ് 6,73,69,723
ആകെ 1,07,29,66,315
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,159 പേർ സുഖംപ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ്‌മുക്തരായവരുടെ എണ്ണം 3,36,97,740 ആയി.
ദേശീയ രോഗമുക്തിനിരക്ക് 98.22% ആണ്.
തുടർച്ചയായ 129-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 11,903 പേർക്കാണ്.
രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം നിലവിൽ 1,51,209 ആണ്. കഴിഞ്ഞ 252 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.44 ശതമാനമാണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,68,514 പരിശോധനകൾ നടത്തി. ആകെ 61.12 കോടിയിലേറെ (61,12,78,853) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.18 ശതമാനമാണ്. കഴിഞ്ഞ 40 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.11 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 30 ദിവസമായി 2 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 65-ാം ദിവസവും ഇത് 3 ശതമാനത്തിൽ താഴെയാണ്.
(Release ID: 1769111)
Visitor Counter : 184