പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തരാഖണ്ഡിലെ ചക്രതയിൽ വാഹനാപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു


ദുരന്ത ബാധിതർക്ക് സഹായധനം പ്രഖ്യാപിച്ചു

Posted On: 31 OCT 2021 3:26PM by PIB Thiruvananthpuram

ഉത്തരാഖണ്ഡിലെ ചക്രതയിലുണ്ടായ വാഹനാപകടത്തിലെ  ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) ദുരിതബാധിതർക്കുള്ള സഹായധനവും ശ്രീ മോദി അനുവദിച്ചു 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

"ഉത്തരാഖണ്ഡിലെ ചക്രതയിൽ ഉണ്ടായ റോഡപകടം അങ്ങേയറ്റം ദുഃഖകരമാണ്. ഗവണ്മെന്റും  പ്രാദേശിക ഭരണകൂടവും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഈ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക്‌  എന്റെ അഗാധമായ അനുശോചനം. കൂടാതെ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. : പ്രധാനമന്ത്രി മോദി"

"അപകടത്തിൽ മരണമടഞ്ഞ വരുടെ  ഉറ്റ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും  പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ  നിന്ന് അനുവദിച്ചു. : പ്രധാനമന്ത്രി നരേന്ദ്ര മോദി


(Release ID: 1768161) Visitor Counter : 200