ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ജി എസ് ടി    നഷ്ടം പരിഹരിക്കുന്നതിനുള്ള വായ്‌പാ സൗകര്യത്തിന് കീഴിൽ  കേന്ദ്ര സർക്കാർ  44,000 കോടി രൂപ അനുവദിച്ചു.കേരളത്തിന് അനുവദിച്ചത് 2418.49 കോടി രൂപ

Posted On: 28 OCT 2021 3:57PM by PIB Thiruvananthpuram

 




ന്യൂഡൽഹി, ഒക്ടോബർ 28 , 2021

ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലം  സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണ സഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉണ്ടായ  നഷ്ടം പരിഹരിക്കുന്നതിനുള്ള വായ്‌പാ സൗകര്യത്തിന് കീഴിൽ  കേന്ദ്ര സർക്കാർ  44,000 കോടി രൂപ കൂടി അനുവദിച്ചു. കേരളത്തിന് 2418.49 കോടി രൂപ അനുവദിച്ചു .നേരത്തെ അനുവദിച്ച 1,15,000 കോടി രൂപ (2021 ജൂലൈ 15-ന് അനുവദിച്ച ₹ 75,000 കോടിയും 2021 ഒക്ടോബർ 07-ന് അനുവദിച്ച ₹ 40,000 കോടിയും ) ഉൾപ്പെടെ  ഈ സാമ്പത്തിക വർഷം വായ്പാസൗകര്യം വഴി  അനുവദിച്ച ആകെ തുക 1,59,000 കോടി രൂപയായി.നികുതി പിരിവിൽ നിന്ന് ഓരോ 2 മാസത്തിലും അനുവദിക്കുന്ന സാധാരണ GST നഷ്ടപരിഹാരത്തിന് പുറമെയാണ്.

28.05.2021 ന് നടന്ന 43-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം, കേന്ദ്ര ഗവൺമെന്റ് ₹1.59 ലക്ഷം കോടി കടമെടുത്ത് സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണ സഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിഭവ സമാഹരണത്തിലെ  വിടവ് നികത്തുന്നതിന് അനുവദിക്കാൻ തീരുമാനിച്ചു. ഈ സാമ്പത്തിക വർഷത്തിൽ   സംസ്ഥാനങ്ങൾക്കും നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കും നികുതി പിരിവിന്റെ അടിസ്ഥാനത്തിൽ അനുവദിക്കുമെന്ന് കണക്കാക്കപ്പെടുന്ന ഒരു ലക്ഷം കോടി രൂപയെക്കാൾ കൂടുതലാണ് വായ്പ വഴി ലഭ്യമാക്കുന്ന 1.59 ലക്ഷം കോടി രൂപ. ലഭ്യമാക്കുന്ന 2.59 ലക്ഷം കോടി രൂപ 2021-22 സാമ്പത്തിക വർഷത്തിൽ സമാഹരിക്കുന്ന ജിഎസ്ടി നഷ്ടപരിഹാര തുകയേക്കാൾ അധികമാകുമെന്ന് പ്രതീക്ഷിക്കുന്നു.

28.10.2021-ന് സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണ സഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കും  വായ്‌പാ സൗകര്യത്തിന് കീഴിൽ  കേന്ദ്ര സർക്കാർ അനുവദിച്ച തുകയുടെ വിശദാംശങ്ങൾ  (കോടിയിൽ  )താഴെ കൊടുത്തിരിക്കുന്നു


 

 

 

Sl. No.

Name of the State/ UTs

Amount

1.

Andhra Pradesh

905.59

2.

Assam

490.76

3.

Bihar

1885.69

4.

Chhattisgarh

1374.02

5.

Goa

234.28

6.

Gujarat 

3608.53

7.

Haryana

2045.79

8.

Himachal Pradesh 

745.95

9.

Jharkhand

687.76

10.

Karnataka

5010.90

11.

Kerala   

2418.49

12.

Madhya Pradesh

1940.20

13.

Maharashtra

3814.00

14.

Meghalaya

39.18

15.

Odisha

1779.45

16.

Punjab

3357.48

17.

Rajasthan

2011.42

18.

Tamil Nadu

2240.22

19.

Telangana

1264.78

20.

Tripura

111.34

21.

Uttar Pradesh

2252.37

22.

Uttarakhand

922.30

23.

West Bengal

1778.16

24.

UT of Delhi

1713.34

25.

UT of J&K

1064.44

26.

UT of Puducherry

303.56

 

Total

44,000.00

 



 

 
 
 
 
 
IE/SKY
 
***********
 
 
 
 
 
 
 

(Release ID: 1767265) Visitor Counter : 253