രാജ്യരക്ഷാ മന്ത്രാലയം

ഇൻഡോ-പസഫിക് റീജിയണൽ ഡയലോഗ് 2021 ൽ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് മുഖ്യ പ്രഭാഷണം നടത്തി

Posted On: 27 OCT 2021 1:04PM by PIB Thiruvananthpuram

 



ന്യൂഡൽഹി, ഒക്ടോബർ 27, 2021


1982 ലെ യുഎൻ കൺവെൻഷൻ ഓൺ ദി ലോ ഓഫ് സീസ് (UNCLOS) പ്രകാരമുള്ള നിയമാധിഷ്‌ഠിത സമുദ്ര സംവിധാനങ്ങൾ പാലിക്കുന്നതിനും പിന്തുണയ്‌ക്കുന്നതിനുമൊപ്പം, സ്വന്തം സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കുമെന്നുള്ള ദൃഢനിശ്ചയത്തിലുമാണ് ഇന്ത്യ. ഇന്ന് (2021 ഒക്ടോബർ 27) മുതൽ ഒക്ടോബർ  29 വരെ വെർച്യുൽ ആയി നടക്കുന്ന ഇൻഡോ-പസഫിക് റീജിയണൽ ഡയലോഗ് (IPRD) 2021-ൽ  മുഖ്യപ്രഭാഷണം നടത്തവേ പ്രതിരോധ  മന്ത്രി ശ്രീ രാജ്‌നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമൃദ്ധിയിലേക്കുള്ള സുസ്ഥിരമായ മുന്നേറ്റത്തിന്, മേഖലയുടെ സമുദ്ര സാധ്യതകൾ കാര്യക്ഷമമായും  യോജിച്ചും സഹകരിച്ചും  വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശ്രീ രാജ്‌നാഥ് സിംഗ് ഊന്നിപ്പറഞ്ഞു.

മനുഷ്യരാശിയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും സമുദ്രങ്ങൾ ധാരാളം അവസരങ്ങൾ പ്രദാനം ചെയ്യുമ്പോൾ തന്നെ  ഭീകരത, കടൽക്കൊള്ള, മയക്കുമരുന്ന് കടത്ത്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളും ഉയരുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളികളോട് യോജിച്ച് പ്രതികരിക്കാൻ  അദ്ദേഹം ആഹ്വാനം ചെയ്തു.

നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, വിവിധ രാജ്യങ്ങളിലെ വിഷയ വിദഗ്ധർ, നയരൂപീകരണ വിദഗ്ധർ തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ വിർച്വലായി സന്നിഹിതരായിരുന്നു.

 
IE/SKY


(Release ID: 1766990) Visitor Counter : 200