സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

കേന്ദ്ര എംഎസ്എംഇ മന്ത്രി ശ്രീ നാരായൺ റാണെ "സംഭവ്-SAMBHAV " ദേശീയ തല ബോധവൽക്കരണ പരിപാടി, 2021 ഉദ്ഘാടനം ചെയ്തു

Posted On: 27 OCT 2021 2:08PM by PIB Thiruvananthpuram





ന്യൂഡൽഹി, ഒക്ടോബർ 27, 2021


 രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിലേക്ക് നയിക്കുന്ന സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിൽ യുവാക്കളുടെ ഇടപെടൽ വേണമെന്ന് കേന്ദ്ര എംഎസ്എംഇ മന്ത്രി ശ്രീ നാരായണ റാണെ ആഹ്വാനം ചെയ്തു.  കേന്ദ്ര ഗവൺമെന്റിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ തല ബോധവൽക്കരണ പരിപാടിയായ "സംഭവ്" ഇന്ന് ന്യൂഡൽഹിയിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു.

വളർന്നുവരുന്ന സംരംഭകർ നിർമ്മിക്കുന്ന  പുതിയ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും, ബന്ധപ്പെട്ട ബിസിനസുകൾ അല്ലെങ്കിൽ മേഖലകളെ ഉത്തേജിപ്പിക്കുന്നതിന് തുടർ പ്രഭാവം സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എം എസ് എം ഇ വകുപ്പ് സഹമന്ത്രി  ശ്രീ ഭാനു പ്രതാപ് സിംഗ് വർമയും ചടങ്ങിൽ പങ്കെടുത്തു.

എംഎസ്എംഇ മേഖലയുടെ ജിഡിപി സംഭാവന നിലവിലെ 30 ശതമാനത്തിൽ നിന്ന് 50 ശതമാനമായും,  തൊഴിലവസരങ്ങൾ 11 കോടിയിൽ നിന്ന് 15 കോടിയായും വർധിപ്പിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ഭാനു പ്രതാപ് സിംഗ് വർമ്മ ഊന്നിപ്പറഞ്ഞു.

 എംഎസ്എംഇ മന്ത്രാലയത്തിന് കീഴിൽ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  കോളേജുകളിൽ/ഐടിഐകളിൽ നിന്നുള്ള വിദ്യാർത്ഥികളെ, മന്ത്രാലയത്തിന്റെ 130 ഫീൽഡ് ഓഫീസുകൾ സംരംഭകത്വം ഏറ്റെടുക്കുന്നതിന് പ്രോത്സാഹിപ്പിക്കും.  

പരിപാടിയുടെ ഭാഗമായി  എം എസ് എം ഇ  മന്ത്രാലയം നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ഓഡിയോ/വീഡിയോ ഫിലിം അവതരണങ്ങളിലൂടെ കോളേജ് വിദ്യാർത്ഥികളെ ബോധവാന്മാരാക്കും.
രാജ്യത്തുടനീളമുള്ള 1,300-ലധികം കോളേജുകളിൽ ബോധവൽക്കരണ പരിപാടികൾ നടത്തും, അതിൽ 1,50,000 വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

 
IE/SKY


(Release ID: 1766989) Visitor Counter : 207