ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ ഇന്റർനെറ്റ് ഗവേണൻസ് ഫോറം 2021 നവംബറിൽ നടക്കും

Posted On: 21 OCT 2021 4:28PM by PIB Thiruvananthpuram



ന്യൂഡൽഹി, ഒക്ടോബർ 21, 2021

2021 നവംബർ 8 മുതൽ 11 വരെ നടക്കുന്ന ഇന്ത്യ ഇന്റർനെറ്റ് ഗവേണൻസ് ഫോറത്തിന് (IIGF) നാന്ദി കുറിച്ചുകൊണ്ട്, കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം, NIXI, മൾട്ടി സ്റ്റേക്ക്ഹോൾഡർ ഗ്രൂപ്പ് എന്നിവ സംയുക്തമായി ഒരു പരിപാടി സംഘടിപ്പിച്ചു. ‘ഇന്റർനെറ്റിന്റെ ശക്തിയാൽ ഇന്ത്യയെ ശാക്തീകരിക്കുക’ എന്നതാണ് IIGF 2021 ന്റെ പ്രമേയം. ഡിജിറ്റൈസേഷനിലേക്കുള്ള ഇന്ത്യയുടെ യാത്രയെക്കുറിച്ചുള്ള ചർച്ചകൾക്ക് പരിപാടി സാക്ഷ്യം വഹിക്കും. ഇന്ത്യയും ഇന്റർനെറ്റും - ഇന്ത്യയുടെ ഡിജിറ്റൽ യാത്ര,ആഗോള പങ്ക്, സമത്വം, ഗമ്യത, ഗുണനിലവാരം, എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ്, ഇന്റർനെറ്റ് ഭരണനിര്‍വഹണത്തിലെ സൈബർ മാനദണ്ഡങ്ങൾ, ധാർമ്മികത എന്നിവയെക്കുറിച്ചുള്ള മൂന്ന് സമഗ്ര സമ്മേളനങ്ങളാണ് പരിപാടിയുടെ പ്രധാന സവിശേഷത.

 
ഡിജിറ്റൈസേഷനിലേക്കുള്ള പാതയെക്കുറിച്ചുള്ള ചർച്ചയിലും ഇന്റർനെറ്റ് ഗവേണൻസ് സംബന്ധിക്കുന്ന അന്താരാഷ്ട്ര നയ വികസനത്തിലും ഇന്ത്യയുടെ പങ്കും പ്രാധാന്യവും എടുത്തുകാട്ടുകയും, ആഗോള വേദിയിൽ ഇന്ത്യയെ അനിവാര്യ പങ്കാളിയാക്കുകയുമാണ് പരിപാടിയുടെ ഉദ്ദേശം.


80 കോടിയോളം വരുന്ന ഇന്റർനെറ്റ് ഉപയോക്താക്കൾ ഇന്ത്യയെ, ഇന്റെർനെറ്റിനാൽ പരസ്പരബന്ധിതമായ ഏറ്റവും വലിയ രാജ്യമാക്കി മാറ്റുന്നതായി പരിപാടിയിൽ സംസാരിച്ച, കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. 120 കോടി ജനങ്ങളെയും ഇതിൽ കണ്ണിചേർക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഡിജിറ്റൽ അപരവത്കരണം ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്റർനെറ്റ് ഗവേണൻസിന്റെ മുന്നോട്ടുള്ള പാതയിലെ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചുകൊണ്ട്, മൾട്ടി-സ്റ്
റേക്ക്ഹോൾഡിസം എന്ന ആശയത്തിന്റെ പ്രാധാന്യം ശ്രീ രാജീവ് ചന്ദ്രശേഖർ ഊന്നിപ്പറഞ്ഞു. ബന്ധപ്പെട്ട കക്ഷികൾ ഭാഗഭാക്കാകുന്ന പൊതുനയത്തിൽ സർക്കാർ വിശ്വസിക്കുന്നു. ഇന്റർനെറ്റ് ഉപയോക്താക്കളാണ് ഏറ്റവും പ്രധാന പങ്കാളികൾ. അതിനാൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ ശബ്ദം ദേശീയ-അന്തർദേശീയ വേദികളിൽ മുഴങ്ങേണ്ടത് അത്യാവശ്യമാണ്. ലോകത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് രാഷ്ട്രമാണെങ്കിലും, ആഗോളതലത്തിൽ ഇന്റർനെറ്റിന്റെ മാനദണ്ഡങ്ങളും സാങ്കേതികവിദ്യകളും തീരുമാനിക്കുന്ന പൊതുവേദികളിൽ ഇന്ത്യയുടെ സാന്നിധ്യം ആനുപാതികമായി കുറവാണ്.
 

ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇൻറർനെറ്റ് സുതാര്യവും, സുരക്ഷിതവും, വിശ്വാസയോഗ്യവും, ഉത്തരവാദിത്വവുമുള്ളതുമായിരിക്കണം എന്ന് പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.
 
RRTN/SKY
 
 
****************

(Release ID: 1765537) Visitor Counter : 203