പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ലോകമെമ്പാടുമുള്ള ബുദ്ധ സമൂഹത്തിന്റെ ഭക്തിയോടുള്ള ആദരം

"മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലൂടെ ശ്രീബുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ വികസനത്തിനും ഭക്തർക്ക് സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും

"ഉഡാൻ പദ്ധതിക്ക് കീഴിൽ 900 -ലധികം പുതിയ റൂട്ടുകൾ അംഗീകരിച്ചു, ഇതിനകം 350 റൂട്ടുകൾ പ്രവർത്തിക്കുന്നു. 50 -ലധികം പുതിയ വിമാനത്താവളങ്ങൾ , അല്ലെങ്കിൽ നേരത്തെ സർവീസ് നടത്തിയിട്ടില്ലാത്തവ , പ്രവർത്തനക്ഷമമാക്കി "

ഉത്തർപ്രദേശിൽ, കുശിനഗർ വിമാനത്താവളത്തിന് മുന്നേ 8 വിമാനത്താവളങ്ങൾ ഇതിനകം പ്രവർത്തിക്കുന്നു. ലക്നൗ, വാരാണസി, കുശിനഗർ എന്നിവയ്ക്ക് ശേഷം ജേവാർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു
.അതിനു പുറമേ, അയോധ്യ, അലിഗഡ്, അസംഗgar്, ചിത്രകൂട്, മൊറാദാബാദ്, ശ്രാവസ്തി എന്നിവിടങ്ങളിൽ വിമാനത്താവള പദ്ധതികൾ നടക്കുന്നു.

എയർ ഇന്ത്യയെ സംബന്ധിച്ച തീരുമാനം ഇന്ത്യയിലെ വ്യോമയാന മേഖലയ്ക്ക് പുതിയ ഊർജ്ജം നൽകും"

"അടുത്തിടെ ആരംഭിച്ച ഡ്രോൺ നയം കൃഷി മുതൽ ആരോഗ്യം, ദുരന്തനിവാരണ, പ്രതിരോധം എന്നിങ്ങനെയുള്ള മേഖലകളിൽ ജീവ

Posted On: 20 OCT 2021 11:24AM by PIB Thiruvananthpuram

ലോകമെമ്പാടുമുള്ള ബുദ്ധ സമൂഹത്തിന്റെ വിശ്വാസത്തിന്റെ കേന്ദ്രമാണ് ഇന്ത്യയെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ആരംഭിച്ച കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സൗകര്യം അവരുടെ ഭക്തിക്കുള്ള ആദരവായി അദ്ദേഹം വിശേഷിപ്പിച്ചു. ഈ പ്രദേശം, ബുദ്ധന്റെ ജ്ഞാനോദയം മുതൽ മഹാപരിനിർവാണം വരെയുള്ള മുഴുവൻ യാത്രയ്ക്കും സാക്ഷിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഈ സുപ്രധാന പ്രദേശം ലോകവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, അദ്ദേഹം പറഞ്ഞു.

ഭഗവാൻ ബുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലൂടെ വികസിപ്പിക്കുന്നതിനും ഭക്തർക്ക് സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പ്രത്യേക ഊന്നൽ  പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കുശിനഗറിൽ ഇറങ്ങിയ ശ്രീലങ്കൻ വിമാനത്തെയും പ്രതിനിധികളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. മഹർഷി വാല്മീകിയുടെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലി  അർപ്പിച്ചുകൊണ്ട് , എല്ലാവരോടും ഒപ്പവും  എല്ലാവരുടെയും പ്രയത്‌നത്താലുമാണ്  എല്ലാവരുടെയും വികസനത്തിന്റെ    പാതയിലേക്ക്  രാജ്യം നീങ്ങുന്നതെന്ന്.  പ്രധാനമന്ത്രി പറഞ്ഞു  "കുശിനഗറിന്റെ വികസനം യുപി, കേന്ദ്ര ഗവണ്മെന്റുകളുടെ പ്രധാന മുൻഗണനകളിലൊന്നാണ്," അദ്ദേഹം പറഞ്ഞു.

വിശ്വാസത്തിനായാലും വിനോദത്തിനായാലും  വിനോദസഞ്ചാരത്തിന് എല്ലാ തരത്തിലുമുള്ള റെയിൽ, റോഡ്, വ്യോമ , ജലപാതകൾ, ഹോട്ടലുകൾ, ആശുപത്രികൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി, ശുചിത്വം, മലിനജല ശുദ്ധീകരണം, ശുദ്ധമായ അന്തരീക്ഷം ,  ഊർജ്ജം എന്നിവയുൾപ്പെടെയുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ഇവയെല്ലാം ഒരേസമയം പ്രവർത്തിക്കേണ്ടത് പ്രധാനമാണ്. ഇന്നത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ   ഇന്ത്യ ഈ സമീപനത്തിലൂടെ മാത്രമാണ് മുന്നോട്ടുപോകുന്നത്, ”പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉഡാൻ പദ്ധതി പ്രകാരം 900 ലധികം പുതിയ റൂട്ടുകൾ അംഗീകരിക്കപ്പെട്ടതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു, അതിൽ 350 ലധികം റൂട്ടുകളിൽ എയർ സർവീസ് ആരംഭിച്ചു കഴിഞ്ഞു. 50 -ലധികം പുതിയ വിമാനത്താവളങ്ങൾ,  അല്ലെങ്കിൽ നേരത്തെ സർവീസ് നടത്താത്തവ പ്രവർത്തനക്ഷമമാക്കി.

ഉത്തർപ്രദേശിൽ വ്യോമ കണക്റ്റിവിറ്റി നിരന്തരം മെച്ചപ്പെടുന്നതിനാൽ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വികസനം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഉത്തർപ്രദേശിൽ, കുശിനഗർ വിമാനത്താവളത്തിന് മുന്നേ  8 വിമാനത്താവളങ്ങൾ ഇതിനകം പ്രവർത്തിക്കുന്നു. ലക്നൗ, വാരാണസി, കുശിനഗർ എന്നിവയ്ക്ക് ശേഷം ജേവാർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു . അതിനുപുറമെ, അയോധ്യ, അലിഗഡ്, അസംഗഡ്, ചിത്രകൂട്ട്, മൊറാദാബാദ്, ശ്രാവസ്തി എന്നിവിടങ്ങളിൽ വിമാനത്താവള പദ്ധതികൾ പുരോഗമിക്കുന്നു. 

എയർ ഇന്ത്യ  സംബന്ധിച്ച  സമീപകാല തീരുമാനത്തെ പരാമർശിച്ച പ്രധാനമന്ത്രി, രാജ്യത്തെ വ്യോമയാന മേഖലയെ പ്രൊഫഷണലായി നടത്താനും സൗകര്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകാനും ഈ നടപടി സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഈ നടപടി ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് പുതിയ     ഊർജ്ജം നൽകും. സിവിൽ ഉപയോഗത്തിനായി പ്രതിരോധ വ്യോമമേഖല തുറക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഇത്തരത്തിലുള്ള ഒരു പ്രധാന പരിഷ്കാരം, അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നടപടി വിവിധ എയർ റൂട്ടുകളിലെ ദൂരം കുറയ്ക്കും. അടുത്തിടെ ആരംഭിച്ച ഡ്രോൺ നയം കൃഷി മുതൽ ആരോഗ്യം, ദുരന്തനിവാരണം , പ്രതിരോധം തുടങ്ങിയ മേഖലകളിൽ ജീവിതത്തെ മാറ്റിമറിക്കുന്ന പരിവർത്തനമാണ് കൊണ്ടുവരുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു.

 അടുത്തിടെ ആരംഭിച്ച പ്രധാനമന്ത്രി ഗതിശക്തി - ദേശീയ മാസ്റ്റർ പ്ലാൻ ഭരണം മെച്ചപ്പെടുത്തുക മാത്രമല്ല, റോഡ്, റെയിൽ, വ്യോമയാനം  തുടങ്ങി എല്ലാ ഗതാഗത മാർഗ്ഗങ്ങളെയും പരസ്പരം പിന്തുണയ്ക്കുകയും പരസ്പര ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന്  ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


(Release ID: 1765106) Visitor Counter : 179