ഉപരാഷ്ട്രപതിയുടെ കാര്യാലയം
മിലാദ്-ഉൻ-നബിയുടെ തലേന്ന് ഉപരാഷ്ട്രപതി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
പോസ്റ്റഡ് ഓണ്‍:
18 OCT 2021 2:34PM by PIB Thiruvananthpuram
ന്യൂ ഡൽഹി :ഒക്ടോബർ 18 ,2021
ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു മീലാദ്-ഉൻ-നബിയുടെ തലേന്ന് ജനങ്ങൾക്ക് ആശംസകൾ നേർന്നു. മുഹമ്മദ് നബിയുടെ ജന്മദിനമായി ആഘോഷിക്കുന്ന മിലാദ്-ഉൻ-നബിയുടെ ശുഭദിനത്തിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും അദ്ദേഹം തന്റെ gഊഷ്മളമായ ആശംസകൾ അറിയിച്ചു.അനുകമ്പയുടെയും സഹിഷ്ണുതയുടെയും സാർവത്രിക സാഹോദര്യത്തിന്റെയും നീതിയുക്തമായ മാർഗമാണ് വിശുദ്ധ പ്രവാചകൻ മനുഷ്യരാശിക്കു കാണിച്ചുകൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു.നീതിയും മാനുഷികവും യോജിപ്പുമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന്റെ നിത്യസന്ദേശം നമ്മെ നയിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
( റിലീസ് ഐ.ഡി: 1765057)
സന്ദര്‍ശക കൗണ്ടര്‍ : 206