ഭൗമശാസ്ത്ര മന്ത്രാലയം
azadi ka amrit mahotsav

ശാസ്ത്ര പ്രേരിത സമ്പദ്‌വ്യവസ്ഥയെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഭാവി വളർച്ചയെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

Posted On: 18 OCT 2021 1:06PM by PIB Thiruvananthpuram

 

 

 

ന്യൂഡൽഹിഒക്ടോബർ 18, 2021



ശാസ്ത്ര പ്രേരിത സമ്പദ്വ്യവസ്ഥയെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഭാവി വളർച്ചയെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോജിതേന്ദ്ര സിംഗ് ഇന്ന് പറഞ്ഞു.

ഭൗമശാസ്ത്ര മന്ത്രാലയം സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവവാരത്തിന്റെ ഉദ്ഘാടന യോഗത്തിൽ "സമുദ്ര സമ്പദ് വ്യവസ്ഥയിൽ (ബ്ലൂ ഇക്കണോമിഗവേഷണംസാങ്കേതികവിദ്യനൂതന സംരംഭങ്ങൾ എന്നിവയുടെ പങ്ക്എന്ന വിഷയം ആസ്പദമാക്കിയുള്ള സംവേദനാത്മക സെഷനെ അഭിസംബോധന ചെയ്യവെഇന്ത്യയുടെ സമഗ്ര വളർച്ചയ്ക്ക് ശാസ്ത്രവും സാങ്കേതികവിദ്യയുമാണ് പ്രധാന മാധ്യമങ്ങളെന്ന് ഡോജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

ഇന്ത്യയുടെ നീല സമ്പദ്‌ വ്യവസ്ഥ ദേശീയ സമ്പദ്വ്യവസ്ഥയുടെ ഉപവിഭാഗമായി കണക്കാക്കപ്പെടുന്നതായി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞുസമ്പൂർണ്ണ സമുദ്ര വിഭവ വ്യവസ്ഥ, രാജ്യത്തിന്റെ നിയമപരമായ അധികാരപരിധിക്കുള്ളിലുള്ള സമുദ്ര-തീരദേശ മേഖലകളിലെ മനുഷ്യ നിർമ്മിത സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്. സാമ്പത്തിക വളർച്ചപാരിസ്ഥിതിക സുസ്ഥിരതദേശസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപാദനത്തിന് നീല സമ്പദ്വ്യവസ്ഥ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞുഇന്ത്യ പോലുള്ള തീരദേശ രാഷ്ട്രങ്ങൾക്ക് സമുദ്ര വിഭവങ്ങൾ ഉത്തരവാദിത്തത്തോടെ സാമൂഹിക നന്മയ്ക്കായി വിനിയോഗിക്കാനുള്ള വിശാലമായ സാമൂഹിക-സാമ്പത്തിക അവസരമാണ് നീല സമ്പദ്വ്യവസ്ഥയൊരുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നീല സമ്പദ് വ്യവസ്ഥ പോഷിപ്പിക്കുന്നതിന് വിവിധ വിഭവങ്ങൾ പ്രയോജനപ്പെടുത്തുക ലക്ഷ്യമിട്ട് മോദി സർക്കാർ ആരംഭിച്ച “ആഴക്കടൽ ദൗത്യം” ("ഡീപ് ഓഷ്യൻ മിഷൻ") പുതിയ ചക്രവാളത്തിന്റെ ഉദയം സൂചിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു.

വൈജ്ഞാനിക വൈദഗ്ധ്യവും പ്രകൃതി വിഭവങ്ങളും പ്രയോജനപ്പെടുത്തികാർഷികകാലാവസ്ഥാ സേവനങ്ങൾ മുതൽ ഉപ്പുവെള്ളം തദ്ദേശീയ സാങ്കേതികവിദ്യയിലൂടെ ശുദ്ധ ജലമാക്കി മാറ്റുന്നത് വരെയുള്ള സാധാരണക്കാരുടെ വിവിധങ്ങളായ ആവശ്യകതകൾ ഭൗമശാസ്ത്ര മന്ത്രാലയം നിറവേറ്റുന്നുണ്ടെന്ന് ഡോജിതേന്ദ്ര സിംഗ് പറഞ്ഞു.


(Release ID: 1765055) Visitor Counter : 270