പ്രധാനമന്ത്രിയുടെ ഓഫീസ്
ആഗോള എണ്ണ, വാതക മേഖലയിലെ സിഇഒമാരുമായും വിദഗ്ധരുമായും പ്രധാനമന്ത്രി നാളെ ആശയവിനിമയം നടത്തും
Posted On:
19 OCT 2021 12:38PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ഒക്ടോബർ 20 ന് ) ആഗോള എണ്ണ, വാതക മേഖലയിലെ സിഇഒമാരുമായും വിദഗ്ധരുമായും വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കും. 2016 ൽ ആരംഭിച്ച ആറാമത്തെ വാർഷിക ഇടപെടലാണിത്. എണ്ണ, വാതക മേഖലയിലെ ആഗോള നേതാക്കളുടെ പങ്കാളിത്തം അടയാളപ്പെടുത്തുന്ന ഈ ആശയവിനിമയത്തിൽ ഈ മേഖലയിലെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കുകയും ഇന്ത്യയുമായുള്ള സഹകരണത്തിന്റെയും നിക്ഷേപത്തിന്റെയും സാധ്യതയുള്ള മേഖലകൾ വിലയിരുത്തുകയും ചെയ്യും.
ശുദ്ധമായ വളർച്ചയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ആശയവിനിമയത്തിന്റെ പൊതുവായ പ്രമേയം. . ഇന്ത്യയിലെ ഹൈഡ്രോകാർബൺ മേഖലയിലെ പര്യവേക്ഷണവും ഉൽപാദനവും പ്രോത്സാഹിപ്പിക്കൽ, ഊർജ്ജ സ്വാതന്ത്ര്യം, ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ, ഉദ്‌വമനം കുറയ്ക്കൽ - ശുദ്ധവും ഊർജ്ജ കാര്യക്ഷമവുമായ പരിഹാരങ്ങൾ, ഹരിത ഹൈഡ്രജൻ സമ്പദ്‌വ്യവസ്ഥ, ജൈവ ഇന്ധന ഉൽപാദനം, മാലിന്യങ്ങൾ സമ്പത്ത് സൃഷ്ടിക്കൽ തുടങ്ങിയ മേഖലകളിൽ ഈ ഇടപെടൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ ആശയ വിനിമയത്തിൽ പ്രമുഖ ബഹുരാഷ്ട്ര കോർപ്പറേഷനുകളിൽ നിന്നും ഉന്നത അന്താരാഷ്ട്ര സംഘടനകളിൽ നിന്നും സിഇഒമാരും വിദഗ്ധരും പങ്കെടുക്കും.
കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
(Release ID: 1764885)
Visitor Counter : 187
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu