ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
16 OCT 2021 10:00AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 97.23 കോടി ഡോസ് വാക്‌സിന്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 15,981 പേര്‍ക്ക് ; കഴിഞ്ഞ എട്ട് ദിവസമായി 20,000 ല്‍ താഴെ കേസുകള്‍.
രോഗമുക്തി നിരക്ക് 98.08% ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 17,861 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,33,99,961 ആയി
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം ; നിലവില്‍ 0.59 ശതമാനം ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 2,01,632 പേര്‍; 218 ദിവസത്തിനിടെ ഏറ്റവും കുറവ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.44%) കഴിഞ്ഞ 113 ദിവസമായി 3 ശതമാനത്തില്‍ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.73%) കഴിഞ്ഞ 47 ദിവസമായി 3 ശതമാനത്തില്‍ താഴെ
ആകെ നടത്തിയത് 58.98 കോടി പരിശോധന.
****
(Release ID: 1764281)
Visitor Counter : 164