മന്ത്രിസഭ

അമൃത് 2.0ല്‍ 2025 മുതല്‍ 20226 വരെ പുനരുജ്ജീവനത്തിനും നഗരപരിവര്‍ത്തനത്തിനുമുള്ള അടല്‍ ദൗത്യത്തിന് ( അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ - അമൃത്) കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി


നഗരവാസികള്‍ക്ക് വിശ്വസനീയവും കുറഞ്ഞ വിലയ്ക്കു ലഭിക്കുന്നതുുമായ ജലവിതരണവും ശുചിത്വ സേവനങ്ങളും നല്‍കുന്നത് ദേശീയ മുന്‍ഗണന.

അമൃത് 2.0 -ല്‍ ആകെ പ്രതീക്ഷിക്കുന്ന തുക 2,77,000 കോടി രൂപ.

4,378 നിയമാനുസൃത പട്ടണങ്ങളിലും ഗാര്‍ഹിക ടാപ്പ് കണക്ഷനുകള്‍ നല്‍കി ജലവിതരണം സാര്‍വത്രികമാക്കാന്‍ അമൃത് 2.0 ലക്ഷ്യമിടുന്നു.

ലക്ഷ്യമിട്ട 500 അമൃത് നഗരങ്ങളിലെ ഗാര്‍ഹിക മലിനജലം/ കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതില്‍ 100% ലക്ഷ്യപൂര്‍ത്തീകരണം

ഉദ്ദേശിച്ച ഫലങ്ങള്‍ നേടുന്നതിന് 2.68 കോടി ടാപ്പ് കണക്ഷനുകളും 2.64 കോടി മലിനജല/ കക്കൂസ് മാലിന്യ നിര്‍മാര്‍ജ്ജന കണക്ഷനുകളും നല്‍കാനാണ് ദൗത്യം ലക്ഷ്യമിടുന്നത്.

Posted On: 12 OCT 2021 8:35PM by PIB Thiruvananthpuram

ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായും നഗരങ്ങളെ ജലം എപ്പോഴും ലഭ്യമാകുന്ന സമ്പദ്വ്യവസ്ഥയിലൂടെ 'സ്വാശ്രിത-സുസ്ഥിര'വും ജല സുരക്ഷിതവുമാക്കുക' എന്ന ലക്ഷ്യത്തോടെയും 2025-26 കാലയളവില്‍ പുനരുജ്ജീവനത്തിനും നഗര പരിവര്‍ത്തനത്തിനുമുള്ള അടല്‍ ദൗത്യം 2.0 (അമൃത് 2.0)  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍  ഇന്ന്  ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം   അംഗീകരിച്ചു. നഗരങ്ങളിലെ വീടുകള്‍ക്ക് വിശ്വാസയോഗ്യയവും താങ്ങാവുന്നതുമായ ജലവിതരണവും ശുചിത്വ സേവനങ്ങളും നല്‍കുന്നത് ദേശീയ മുന്‍ഗണനയാണെന്ന് മന്ത്രിസഭ മനസ്സിലാക്കുന്നു. എല്ലാ വീടുകളിലും പ്രവര്‍ത്തനക്ഷമമായ ടാപ്പ് കണക്ഷനുകള്‍ നല്‍കുകയും ജലസ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തും ജലസ്രോതസ്സുകളും കിണറുകളും പുനരുജ്ജീവിപ്പിച്ചും ഉപയോഗിച്ച ശേഷം ശുദ്ധീകരിച്ച ജലത്തിന്റെ പുനരുപയോഗവും മഴവെള്ള സംഭരണവും സാധ്യമാക്കിയും ഇത് കൈവരിക്കും. നഗരങ്ങളിലെ വീടുകള്‍ക്ക് പൈപ്പ് ജലവിതരണവും മലിനജലവും കക്കൂസ് മാലിന്യവും നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള സൗകര്യവും നല്‍കിക്കൊണ്ടുള്ള ഈ പദ്ധതി ജീവിതം എളുപ്പമാക്കും.

 2015 ജൂണില്‍ ടാപ്പ് കണക്ഷനുകളും മലിനജല കണക്ഷനുകളും നല്‍കിക്കൊണ്ട് 500 നഗരങ്ങളിലെ പൗരന്മാര്‍ക്ക് ജീവിതം അനായാസമാക്കുന്നതിനായാണ് അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (അമൃത്) ആദ്യമായി ശ്രദ്ധ കേന്ദ്രീകരിച്ച ദേശീയ ജല ദൗത്യം. ഇതുവരെ 1.1 കോടി ഗാര്‍ഹിക ടാപ്പ് കണക്ഷനുകളും 85 ലക്ഷം മലിനജല/ കക്കൂസ് മാലിന്യ നിര്‍മാര്‍ജ്ജന കണക്ഷനുകളും നല്‍കിയിട്ടുണ്ട്. 6,000 എംഎല്‍ഡി മലിനജല ശുദ്ധീകരണ ശേഷിയാണു വികസിപ്പിക്കുന്നത്. ഇതില്‍ 1,210 എംഎല്‍ഡി ശേഷി ഇതിനകം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 907 എംഎല്‍ഡി സംസ്‌കരിച്ച മലിനജലം പുനരുപയോഗിക്കാന്‍ വ്യവസ്ഥയുണ്ട്.  3,600 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള 1820 പാര്‍ക്കുകള്‍ വികസിപ്പിച്ചെടുത്തു. തേസമയം 1800 ഏക്കര്‍ പ്രദേശം ഹരിതവല്‍ക്കരണത്തിലാണ്. ഇതുവരെ, 1,700 വെള്ളപ്പൊക്ക മേഖലകള്‍ ഇല്ലാതാക്കി.

 അമൃത് പദ്ധതി മുഖേന എല്ലാ 4,378 നിയമാനുസൃത പട്ടണങ്ങളിലും ഗാര്‍ഹിക ടാപ്പ് കണക്ഷനുകള്‍ നല്‍കിക്കൊണ്ട് ജലവിതരണത്തിന്റെ സാര്‍വത്രിക ലഭ്യത ലക്ഷ്യമിടുന്നു. 500 അമൃത് നഗരങ്ങളിലെ ഗാര്‍ഹിക മലിനജലം/ കക്കൂസ് മാലിന്യ നിര്‍മാര്‍ജനത്തിന്റെ 100% വ്യാപ്തി മറ്റ് ലക്ഷ്യമാണ്. ഉദ്ദേശിച്ച ഫലങ്ങള്‍ നേടുന്നതിന് 2.68 കോടി ടാപ്പ് കണക്ഷനുകളും 2.64 കോടി മലിനജല/ കക്കൂസ് മാലിന്യ നിര്‍മാര്‍ജന നുകളും നല്‍കാനാണ് ദൗത്യം ലക്ഷ്യമിടുന്നത്.

 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 വരെ അഞ്ച് വര്‍ഷത്തേക്ക് 76,760 കോടി രൂപ കേന്ദ്ര വിഹിതം ഉള്‍പ്പെടെ 2,77,000 കോടി രൂപയാണ് അമൃത് 2.0-ലെ മൊത്തം പ്രതീക്ഷിത തുക.

 ശക്തമായ സാങ്കേതികവിദ്യ അധിഷ്ഠിത പോര്‍ട്ടല്‍ ദൗത്യം നിരീക്ഷിക്കും.  പദ്ധതികള്‍ക്കു ഭൗമ അനുബന്ധമുണ്ടായിരിക്കും. കടലാസ്‌രഹിത ദൗത്യമാക്കാനുള്ള ശ്രമവും ഉണ്ടാകും. നഗരങ്ങളിലെ ജലസ്രോതസ്സുകള്‍, ഉപഭോഗം, ഭാവി ആവശ്യകത, ജലനഷ്ടം എന്നിവ നഗരജല സന്തുലിത പദ്ധതിയിലൂടെ വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍, നഗരജല പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കുകയും അത് സംസ്ഥാന ജല കര്‍മ്മ പദ്ധതിയായി ചുരുക്കുകയും ഭവന, നഗരകാര്യ മന്ത്രാലയം അംഗീകരിക്കുകയും ചെയ്യും. പദ്ധതികള്‍ക്കു ഫണ്ട് കേന്ദ്രം, സംസ്ഥാനം, നഗര തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ വിഹിതമുണ്ടായിരിക്കും. ജല കര്‍മ പദ്ധതി പ്രകാരം സംസ്ഥാനത്തിന് അനുവദിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ഘട്ടങ്ങളിലായി കേന്ദ്ര ഫണ്ട് അനുവദിക്കും.

 അമൃത് 2.0 (യു) ന്റെ മറ്റ് പ്രധാന സവിശേഷതകളില്‍ നഗരവികസന മന്ത്രാലയത്തിനു കീഴിലുളഅള പേയ് ജല്‍ സര്‍വേക്ഷന്‍ പദ്ധതിയും ഉള്‍പ്പെടുന്നു, ഇത് നഗര ജല സേവനങ്ങളുടെ അടയാളപ്പെടുത്തലിനായി നഗരങ്ങള്‍ തമ്മിലുള്ള മത്സരത്തെ പ്രോത്സാഹിപ്പിക്കും.  പത്തുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ 10% മൂല്യമുള്ള പദ്ധതികള്‍ പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കുന്നതിലൂടെ വിപണ വായ്പയെടുക്കാനും ദൗത്യം പ്രോത്സാഹിപ്പിക്കും. സാങ്കേതിക ഉപ ദൗത്യത്തിലൂടെ ലോകത്തിലെ ജലമേഖലയിലെ മുന്‍നിര സാങ്കേതികവിദ്യകളും ദൗത്യം കൊണ്ടുവരും. ജല ആവാസ വ്യവസ്ഥയിലെ സംരംഭകരെയും സ്ാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കും. ജലസംരക്ഷണത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വ്യാപിപ്പിക്കുന്നതിന് വിവര വിദ്യാഭ്യാസ, ആശയവിനിമയ ( ഐഇസി) പ്രചാരണപരിപാടി ഏറ്റെടുക്കും.

 സാമ്പത്തിക ആരോഗ്യവും നഗര തദ്ദേശ സ്ഥാപനങ്ങളുടെ ജലസുരക്ഷയും ലക്ഷ്യമിട്ടുള്ള ഒരു പരിഷ്‌കരണ അജണ്ട ദൗത്യത്തിനുണ്ട്.  പുനരുപയോഗം ചെയ്ത ജലത്തിലൂടെ, ജലത്തിന്റെ 20% ആവശ്യകത നിറവേറ്റുക, വരുമാനരഹിത ജലം 20% ല്‍ താഴെയാക്കുക, ജലസ്രോതസ്സുകളുടെ പുനരുജ്ജീവിപ്പിക്കല്‍ എന്നിവ ജലവുമായി ബന്ധപ്പെട്ട പ്രധാന പരിഷ്‌കാരങ്ങളാണ്. ഭൂനികുതി, ഉപഭോക്തൃ നിരക്കുകള്‍, നഗര തദ്ദേശ സ്ഥാപനങ്ങളുടെ വായ്പാ യോഗ്യത വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലെ മാറ്റങ്ങള്‍ മറ്റ് പ്രധാന പരിഷ്‌കാരങ്ങളാണ്. നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനുള്ള പ്രോത്സാഹനം നല്‍കും.
 



(Release ID: 1763401) Visitor Counter : 225