രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

കരസേനാ മേധാവി ശ്രീലങ്ക സന്ദർശിക്കുന്നു .

Posted On: 12 OCT 2021 11:13AM by PIB Thiruvananthpuram



ന്യൂ ഡൽഹി : ഒക്ടോബർ ,12 ,2021


കരസേനാ മേധാവി    ജനറൽ എം എം നരവാനെ, 2021 ഒക്ടോബർ 12 മുതൽ 16 വരെയുള്ള ശ്രീലങ്ക സന്ദർശനത്തിനായി  യാത്ര തിരിച്ചു  . കരസേനാ മേധാവി  എന്ന നിലയിൽ ഇത് അദ്ദേഹത്തിന്റെ ആദ്യ ശ്രീലങ്ക സന്ദർശനമാണ്.  സന്ദർശനത്തിന്റെ ഭാഗമായി , അദ്ദേഹം രാജ്യത്തെ മുതിർന്ന സൈനിക, സിവിലിയൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ,ഇന്ത്യ-ശ്രീലങ്ക പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ  ചർച്ച ചെയ്യുകയും  ചെയ്യും .  ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള മികച്ച പ്രതിരോധ സഹകരണം   അദ്ദേഹം    ശ്രീലങ്കയിലെ ഉന്നത   സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച  ചെയ്യും .   പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറുകയും  ചെയ്യും .   അദ്ദേഹം  ശ്രീലങ്കൻ സൈനിക മേധാവികളുമായി ആശയ വിനിമയം  നടത്തുകയും,  ശ്രീലങ്കൻ സൈന്യത്തിന്റെ ആസ്ഥാനം, ഗജബ റെജിമെന്റൽ ആസ്ഥാനം, ശ്രീലങ്കൻ മിലിട്ടറി അക്കാദമി എന്നിവ സന്ദർശിക്കുകയും ചെയ്യും.
 ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സംയുക്ത വ്യായാമത്തിന്റെ അവസാന ഘട്ടമായ “വ്യായാമ മിത്ര ശക്തി”ക്ക്  അദ്ദേഹം സാക്ഷ്യം വഹിക്കും. തുടർന്ന് ബറ്റാലാൻഡയിലെ ഡിഫൻസ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യും.
ശ്രീലങ്കയുടെ  പ്രസിഡന്റിനെയും,പ്രധാനമന്ത്രിയെയും കരസേനാ മേധാവി സന്ദർശിക്കും.
IE 


(Release ID: 1763217) Visitor Counter : 202