പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ഇന്ത്യൻ സ്പേസ് അസോസിയേഷന് പ്രധാനമന്ത്രി ഒക്ടോബർ 11 ന് തുടക്കം കുറിക്കും

Posted On: 09 OCT 2021 3:41PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഒക്ടോബർ 11 ന്   രാവിലെ 11 മണിക്ക് ഇന്ത്യൻ സ്പേസ് അസോസിയേഷന്  (ഐ എസ് പി എ )   വീഡിയോ കോൺഫറൻസിംഗിലൂടെ സമാരംഭം കുറിക്കും . ഈ സുപ്രധാന വേളയിൽ  അദ്ദേഹം ബഹിരാകാശ വ്യവസായ പ്രതിനിധികളുമായി സംവദിക്കും.

ഇന്ത്യൻ സ്പേസ് അസോസിയേഷനെക്കുറിച്ച് (ഐ എസ് പി എ)

ഇന്ത്യൻ ബഹിരാകാശ വ്യവസായത്തിന്റെ കൂട്ടായ ശബ്ദമാകാൻ ആഗ്രഹിക്കുന്ന  ബഹിരാകാശ, ഉപഗ്രഹ കമ്പനികളുടെ  മുഖ്യ  സംഘടനയാണ് ഐ എസ് പി എ ഗവൺമെന്റും അതിന്റെ ഏജൻസികളും ഉൾപ്പെടെ, ഇന്ത്യൻ ബഹിരാകാശ മേഖലയിലെ എല്ലാ തൽപ്പരകക്ഷികളുമായും ഇത് ഇടപഴകുകയും ചെയ്യും. ആത്മനിർഭർ ഭാരത് എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രതിധ്വനിപ്പിച്ച്, Iഐ എസ് പി എ ഇന്ത്യയെ സ്വാശ്രയവും സാങ്കേതികമായി മുന്നേറ്റുന്നതും ബഹിരാകാശ രംഗത്ത് ഒരു മുൻനിര കളിക്കാരനുമാക്കാൻ സഹായിക്കും.

ബഹിരാകാശ, ഉപഗ്രഹ സാങ്കേതികവിദ്യകളിൽ  വിപുലമായ കഴിവുകളുള്ള ഗാർഹിക, ആഗോള കോർപ്പറേഷനുകളാണ് ഐ എസ് പി എ യെ പ്രതിനിധീകരിക്കുന്നത്. അതിന്റെ സ്ഥാപക അംഗങ്ങളിൽ ലാർസൺ & ട്യുബ്രോ, നെൽകോ (ടാറ്റ ഗ്രൂപ്പ്), വൺവെബ്, ഭാരതി എയർടെൽ, മാപ്‌ഇന്ത്യ, വാൽചന്ദ്‌നഗർ ഇൻഡസ്ട്രീസ്, അനന്ത് ടെക്നോളജി ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്നു. ഗോദ്രെജ്, ഹ്യൂസ് ഇന്ത്യ, അസിസ്റ്റ-ബിഎസ്ടി എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ്, ബിഇഎൽ, സെന്റം ഇലക്ട്രോണിക്സ്, മാക്സർ ഇന്ത്യ എന്നിവയാണ് മറ്റ് പ്രധാന അംഗങ്ങൾ.

*****(Release ID: 1762447) Visitor Counter : 227