പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ടെലിഫോണിൽ സംസാരിച്ചു

Posted On: 08 OCT 2021 6:10PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജപ്പാൻ പ്രധാനമന്ത്രി  ഫ്യൂമിയോ കിഷിദയുമായി ടെലിഫോണിൽ സംസാരിച്ചു.


ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ  കിഷിദയെ പ്രധാനമന്ത്രി തന്റെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.  

ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രത്യേക തന്ത്രപരവും ആഗോളതലത്തിലുള്ളതുമായ  പങ്കാളിത്തത്തിലെ ദ്രുതഗതിയിലുള്ള പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി, ഉയർന്ന സാങ്കേതികവിദ്യ, ഭാവി മേഖലകൾ ഉൾപ്പെടെ വിവിധ രംഗങ്ങളിൽ  സഹകരണം കൂടുതൽ മെച്ചപ്പെടുത്താനുള്ള സാധ്യതകളിൽ  യോജിപ്പ് പ്രകടിപ്പിച്ചു. . വൻ  നിക്ഷേപത്തിലൂടെ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രധാനമന്ത്രി ജാപ്പനീസ് കമ്പനികളെ ക്ഷണിച്ചു. 

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള കാഴ്ചപ്പാടുകളുടെ വർദ്ധിച്ചുവരുന്ന യോജിപ്പ് , ശക്തമായ സഹകരണം എന്നിവയും നേതാക്കൾ ചർച്ച ചെയ്തു. ഇക്കാര്യത്തിൽ ക്വാഡ് ചട്ടക്കൂടിന് കീഴിലുള്ള സഹകരണത്തിന്റെ പുരോഗതി അവർ അവലോകനം ചെയ്തു.

ഉഭയകക്ഷി ഉച്ചകോടിയ്ക്കായി  ഏറ്റവും അടുത്ത  തന്റെ സൗകര്യപ്രദമായ  സമയത്തു്  ഇന്ത്യ സന്ദർശിക്കാൻ   കിഷിദയെ പ്രധാനമന്ത്രി  ക്ഷണിച്ചു.


(Release ID: 1762200) Visitor Counter : 242