ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഡോ. മൻസുഖ് മാണ്ഡവ്യ ഹരിത റിബണുകൾ വിതരണം ചെയ്തു

Posted On: 08 OCT 2021 3:01PM by PIB Thiruvananthpuram



ന്യൂഡൽഹിഒക്ടോബർ 08, 2021

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോമൻസുഖ് മാണ്ഡവ്യ ഇന്ന് ഹരിത റിബൺ സംരംഭത്തിന് തുടക്കം കുറിച്ചുമാനസികാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഡൽഹി ഹൻസ്രാജ് കോളേജുമായി സഹകരിച്ചാണ് മന്ത്രാലയം പരിപാടി സംഘടിപ്പിച്ചത്മാനസികാരോഗ്യ ബോധവൽക്കരണ വാരമായ ഒക്ടോബർ 5 മുതൽ 10 വരെ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു.

 അവസരത്തിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവബോധം സൃഷ്ട്ടിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കും ഡോമൻസുഖ് മാണ്ഡവ്യ ഹരിത റിബൺ വിതരണം ചെയ്തു.

പത്തിൽ മൂന്ന് വിദ്യാർത്ഥികളുംകുട്ടികളിൽ 14% പേരും മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നതായി ഹരിത റിബൺ വിതരണം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞുസഹായം ആവശ്യമുള്ള യുവ പൗരന്മാരെ കണ്ടെത്താനും സഹായിക്കാനും മാതാപിതാക്കളെയും അധ്യാപകരെയും മറ്റ് പങ്കാളികളെയും ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

മാനസികാരോഗ്യ പ്രശ്നം തിരിച്ചറിയുകയും അംഗീകരിക്കുകയും രോഗനിർണയം നടത്തുകയും അത് വേണ്ട പോലെ ചികിൽസിക്കുകയും  ചെയ്യേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

 

RRTN/SKY

 
 


(Release ID: 1762136) Visitor Counter : 129