രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

വിശാഖപട്ടണത്ത് ബിഎൻഎസ് സോമുദ്ര അവിജാനിൽ വച്ച് 1971ലെ ബംഗ്ലാദേശ്  വിമോചന  യുദ്ധത്തിൽ പങ്കെടുത്ത വിശിഷ്ട സേനാംഗങ്ങളെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ ആദരിച്ചു 

Posted On: 06 OCT 2021 1:54PM by PIB Thiruvananthpuram

 


ന്യൂഡൽഹിഒക്ടോബർ 06, 2021


 ബംഗ്ലാദേശിന്റെ  രാഷ്ട്രപിതാവ്  ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ  ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, 1971 ലെ   ബംഗ്ലാദേശ്  വിമോചന  യുദ്ധത്തിലെ    അവരുടെ സംഭാവനകൾ അംഗീകരിച്ചുകൊണ്ട്   ബംഗ്ലാദേശ് ഹൈക്കമ്മീഷണർ മുഹമ്മദ് ഇമ്രാൻ   ഇന്ത്യൻ നാവിക സേനയിലെ 10   വിശിഷ്ട സേനാംഗങ്ങളെ ആദരിച്ചു. വിശാഖപട്ടണത്ത് ബിഎൻഎസ് സോമുദ്ര അവിജാനിൽ 2021  ഒക്ടോബർ 05 നായിരുന്നു ചടങ്ങ് .

റിയർ അഡ്മിറൽ തരുൺ സോബ്തിവിഎസ്എംഈസ്റ്റേൺ ഫ്ലീറ്റ് കമാൻഡ് ഫ്ലാഗ് ഓഫീസർ, പരിപാടിയിലെ മുഖ്യ അതിഥിയായിരുന്നുറിയർ അഡ്മിറൽ ജ്യോതിൻ റെയ്എൻഎംവിഎസ്എം സിഎസ്ഒ (ഒപിഎസ്), ഇഎൻസിയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

 

RRTN/SKY

 

****

 
 

(Release ID: 1761440) Visitor Counter : 163