ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിൽ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 90.79 കോടി പിന്നിട്ടു


രോഗമുക്തി നിരക്ക് നിലവിൽ 97.89%; 2020നു മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 20,799 പേർക്ക്

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (2,64,458) ആകെ രോഗബാധിതരുടെ 0.78%

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.63%) തുടർച്ചയായ 101-ാം ദിവസവും 3 ശതമാനത്തിൽ താഴെ

Posted On: 04 OCT 2021 9:31AM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 23,46,176 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് 88,05,668 സെഷനുകളിലൂടെ ആകെ 90.79 കോടിയിലേറെ (90,79,32,861) ഡോസ് വാക്സിൻ നൽകി.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:

ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,03,73,789
രണ്ടാം ഡോസ് 89,34,169

മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,83,55,327
രണ്ടാം ഡോസ് 1,51,09,293

18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 36,74,65,954
രണ്ടാം ഡോസ് 8,83,14,532

45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 16,12,96,306
രണ്ടാം ഡോസ് 7,85,84,116

60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 10,23,23,752
രണ്ടാം ഡോസ് 5,71,75,623

ആകെ 90,79,32,861



കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26,718 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,31,21,247 ആയി.

ദേശീയ രോഗമുക്തി നിരക്ക് 97.89% ആണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.



തുടർച്ചയായ 99-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 20,799 പേർക്കാണ്.


നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,64,458 പേരാണ്. കഴിഞ്ഞ 200 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.78 ശതമാനമാണ്.
 
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,91,676 പരിശോധനകൾ നടത്തി. ആകെ 57.42 കോടിയിലേറെ (57,42,52,400) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.63 ശതമാനമാണ്. കഴിഞ്ഞ 101 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.10 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 35 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 118-ാം ദിവസവും ഇത് 5 ശതമാനത്തിൽ താഴെയാണ്.
****


(Release ID: 1760712) Visitor Counter : 214