പ്രധാനമന്ത്രിയുടെ ഓഫീസ്
ഗ്രാമപഞ്ചായത്തുകളുമായും, ജൽ ജീവൻ മിഷന് കീഴിലെ ജല സമിതികളുമായും പ്രധാനമന്ത്രി നാളെ സംവദിക്കും
ജൽ ജീവൻ മിഷൻ ആപ്പും രാഷ്ട്രീയ ജൽ ജീവൻ കോശും പ്രധാനമന്ത്രി സമാരംഭിക്കും
Posted On:
01 OCT 2021 12:16PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ഒക്ടോബർ 2 ന് )വീഡിയോ കോൺഫറൻസിംഗ് വഴി ഗ്രാമപഞ്ചായത്തുകളുമായും, ജൽ ജീവൻ മിഷന് കീഴിലെ ജല സമിതികളുമായും/ ഗ്രാമ ജല, ശുചിത്വ സമിതികളുമായും സംവദിക്കും.
ബന്ധപ്പെട്ടവരിൽ അവബോധം മെച്ചപ്പെടുത്തുന്നതിനും മിഷനു കീഴിലുള്ള പദ്ധതികളുടെ വർധിച്ച സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും വേണ്ടിയുള്ള ജൽ ജീവൻ മിഷൻ ആപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലായാലും വിദേശത്തായാലും ഏതൊരു വ്യക്തിക്കും, പൊതു സ്ഥാപനങ്ങൾക്കും കോർപ്പറേറ്റുകൾക്കും ജീവകാരുണ്യ പ്രവർത്തകർക്കും എല്ലാ ഗ്രാമീണ വീടുകളിലും സ്കൂൾ, അങ്കണവാടി കേന്ദ്രം, ആശ്രമശാല എന്നിവിടങ്ങളിലും ടാപ്പ് ജല കണക്ഷൻ നൽകാൻ സഹായിക്കുന്ന രാഷ്ട്രീയ ജൽ ജീവൻ കോശും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ജൽ ജീവൻ മിഷനിൽ രാജ്യവ്യാപകമായ ഗ്രാമസഭകളും പകൽ നടക്കും. ഗ്രാമസഭകൾ ഗ്രാമീണ ജലവിതരണ സംവിധാനങ്ങളുടെ ആസൂത്രണവും മാനേജ്മെന്റും ചർച്ച ചെയ്യുകയും ദീർഘകാല ജലസുരക്ഷയ്ക്കായി പ്രവർത്തിക്കുകയും ചെയ്യും.
ജല സമിതികൾ /വിഡബ്ല്യുഎസ്സി
ഗ്രാമീണ ജലവിതരണ സംവിധാനങ്ങളുടെ ആസൂത്രണം, നടപ്പാക്കൽ, മാനേജ്മെന്റ്, പ്രവർത്തനം, പരിപാലനം എന്നിവയിൽ ജല സമിതികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു, അതുവഴി എല്ലാ വീടുകളിലും പതിവായി ദീർഘകാലാടിസ്ഥാനത്തിൽ ശുദ്ധമായ ടാപ്പ് വെള്ളം നൽകുന്നു.
6 ലക്ഷത്തിലധികം ഗ്രാമങ്ങളിൽ, ഏകദേശം 3.5 ലക്ഷം ഗ്രാമങ്ങളിൽ ജല സമിതികൾ/ വിഡബ്ല്യുഎസ്‌സികൾ രൂപീകരിച്ചിട്ടുണ്ട്. ഫീൽഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ച് ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ 7.1 ലക്ഷത്തിലധികം സ്ത്രീകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.
ജൽ ജീവൻ മിഷനെക്കുറിച്ച്
2019 ഓഗസ്റ്റ് 15 -ന് എല്ലാ വീടുകളിലും ശുദ്ധജല കുടിവെള്ളം ലഭ്യമാക്കുന്നതിനായി പ്രധാനമന്ത്രി ജൽ ജീവൻ മിഷൻ പ്രഖ്യാപിച്ചു. ദൗത്യം ആരംഭിക്കുമ്പോൾ, 3.23 കോടി (17%) ഗ്രാമീണ കുടുംബങ്ങൾക്ക് മാത്രമേ ടാപ്പ് ജലവിതരണം ഉണ്ടായിരുന്നുള്ളൂ.
കോവിഡ് -19 മഹാമാരി ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ, 5 കോടിയിലധികം കുടുംബങ്ങൾക്ക് ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകിയിട്ടുണ്ട്. ഇന്നുവരെ, ഏകദേശം 8.26 കോടി (43%) ഗ്രാമീണ കുടുംബങ്ങൾക്ക് അവരുടെ വീടുകളിൽ പൈപ്പ് ജലവിതരണം ഉണ്ട്. 78 ജില്ലകളിലെയും 58 ആയിരം ഗ്രാമപഞ്ചായത്തുകളിലെയും 1.16 ലക്ഷം ഗ്രാമങ്ങളിലെയും ഓരോ ഗ്രാമീണ കുടുംബത്തിനും പൈപ്പ് ജലവിതരണം ലഭിക്കുന്നു. ഇതുവരെ, 7.72 ലക്ഷം (76%) സ്കൂളുകളിലും 7.48 ലക്ഷം (67.5%) അങ്കണവാടി കേന്ദ്രങ്ങളിലും ടാപ്പ് ജലവിതരണം ലഭ്യമാക്കിയിട്ടുണ്ട് .
‘സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്ക പ്രയാസ്’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനും, ‘താഴെതട്ടിൽ നിന്നുള്ള ’ സമീപനം പിന്തുടരുന്നതിനും, ജൽ ജീവൻ മിഷൻ സംസ്ഥാനങ്ങളുമായി പങ്കാളിത്തത്തോടെ 3.60 ലക്ഷം കോടി രൂപ ബജറ്റിൽ നടപ്പാക്കുന്നു.. കൂടാതെ, 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ ഗ്രാമങ്ങളിലെ വെള്ളത്തിനും ശുചിത്വത്തിനുമായി 15-ാം ധനകാര്യ കമ്മീഷന്റെ കീഴിൽ 1.42 ലക്ഷം കോടി പഞ്ചായത്തി രാജ് സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്.
(Release ID: 1759905)
Visitor Counter : 267
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada