സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
ദേശീയ കയറ്റുമതി ഇന്‍ഷുറന്‍സ് അക്കൗണ്ട് (എന്‍ഇഐഎ) പദ്ധതി തുടരാനും അഞ്ചുകൊല്ലത്തില്‍ 1650 കോടി രൂപയുടെ സഹായധനം നല്‍കാനും ഗവണ്‍മെന്റ് അനുമതി
എന്‍ഇഐഎ ട്രസ്റ്റിലെ മൂലധന നിക്ഷേപം ഫോക്കസ് മാര്‍ക്കറ്റിലെ പദ്ധതി കയറ്റുമതിയുടെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സഹായകമാകും
എന്‍ഇഐഎയ്ക്ക് 33,000 കോടി രൂപ വരെയുള്ള പദ്ധതി കയറ്റുമതി പിന്തുണയ്ക്കാനാകും
ഔപചാരിക മേഖലയിലെ 12,000ത്തോളം ഉള്‍പ്പെടെ 2.6 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കും
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗവണ്‍മെന്റ് കൈക്കൊണ്ട കയറ്റുമതി സംബന്ധിച്ച പദ്ധതികളുടെയും സംരംഭങ്ങളുടെയും ശ്രേണിയുടെ ഭാഗമായാണ് ഈ തീരുമാനം
വിദേശ വ്യാപാര നയം (2015-20) 2022 മാര്‍ച്ച് 31 വരെ നീട്ടി
എല്ലാ കുടിശ്ശികകളും വീട്ടാനായി 2021 സെപ്റ്റംബറില്‍ 56,027 കോടി രൂപ അനുവദിച്ചു
കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ ഡ്യൂട്ടിയും നികുതിയും ഒഴിവാക്കാനായി (ആര്‍ഒഡിടിഇപി) 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 12,454 കോടി രൂപ അനുവദിച്ചു
വ്യാപാരം സുഗമമാക്കുന്നതിനും കയറ്റുമതിക്കാരുടെ എഫ്ടിഎ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുമായി പ്രാരംഭ സര്‍ട്ടിഫിക്കറ്റിനായുള്ള പൊതു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനു തുടക്കം കുറിച്ചു
ജില്ലകള്‍ക്കു കയറ്റുമതി കേന്ദ്രങ്ങളായി പ്രോത്സാഹനം
ഇന്ത്യയുടെ വ്യാപാരം, ടൂറിസം, സാങ്കേതികവിദ്യ
Posted On:
29 SEP 2021 3:59PM by PIB Thiruvananthpuram
കയറ്റുമതി മേഖലയ്ക്ക് ഊര്‍ജ്ജം പകരാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് നിരവധി നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിനനുസൃതമായി, അഞ്ച് വര്‍ഷക്കാലയളവില്‍ (2021-2022 മുതല്‍ 2025-2026 സാമ്പത്തിക വര്‍ഷം വരെ) ദേശീയ കയറ്റുമതി ഇന്‍ഷുറന്‍സ് അക്കൗണ്ടിലേക്ക് (എന്‍ഇഐഎ) 1650 കോടി രൂപയുടെ സഹായധനം നല്‍കുന്നതിന് ഗവണ്‍മെന്റ് അംഗീകാരം നല്‍കി.
നയപരവും ദേശീയവുമായ പ്രാധാന്യമുള്ള, ഇന്ത്യയില്‍ നിന്നുള്ള പദ്ധതി കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് 2006ലാണ് എന്‍ഇഐഎ ട്രസ്റ്റിനു തുടക്കം കുറിച്ചത്. ഇടത്തരം, ദീര്‍ഘകാല (എംഎല്‍ടി)/പദ്ധതി കയറ്റുമതിയെ എന്‍ഐഐഎ ട്രസ്റ്റ് പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി എംഎല്‍ടി/പദ്ധതി കയറ്റുമതിക്കും ഇസിജിസി (മുമ്പ് എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്ന ഇസിജിസി ലിമിറ്റഡ്) നല്‍കിയ പരിരക്ഷയ്ക്കും ഇന്ത്യയില്‍ നിന്നുള്ള പദ്ധതി കയറ്റുമതിയുമായി ബന്ധപ്പെട്ട എക്‌സിം ബാങ്ക് ഫോര്‍ ബയേഴ്‌സ് ക്രെഡിറ്റിനും (ബിസി - എന്‍ഇഐഎ) പിന്തുണ (ഭാഗികവും പൂര്‍ണവുമായ) നല്‍കും.
എന്‍ഇഐഎ ട്രസ്റ്റിലെ മൂലധന നിക്ഷേപം ഫോക്കസ് മാര്‍ക്കറ്റില്‍ പദ്ധതി കയറ്റുമതിയുടെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ പദ്ധതി കയറ്റുമതിക്കാരെ (ഐപിഇ) സഹായിക്കും. രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ നിര്‍മിതവസ്തുക്കളുടെ പദ്ധതി കയറ്റുമതിക്കുള്ള പിന്തുണ ഇന്ത്യയിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കും. 1,650 കോടി രൂപയുടെ കേന്ദ്രസംഭാവന, ട്രസ്റ്റിന്റെ ഉത്തരവാദിത്വശേഷി വര്‍ദ്ധിപ്പിക്കും. 33,000 കോടി രൂപയുടെ പദ്ധതി കയറ്റുമതിക്ക് പൂര്‍ണ്ണതോതില്‍ എന്‍ഇഐഎയ്ക്ക് പിന്തുണ നല്‍കാനുമാകും. അത് ഏകദേശം 25,000 കോടി ചെലവഴിച്ച് ആഭ്യന്തരമായി നിര്‍മിച്ച സാമഗ്രികളുടെ ഉല്‍പ്പാദനത്തിനായി ഉപയോഗപ്പെടുത്തും.
കൂടാതെ, പദ്ധതികളിലെ ഏകദേശം 75% ഇന്ത്യന്‍ നിര്‍മിതസാമഗ്രികളാണെന്നു കരുതിയാല്‍, ലോക ബാങ്കിന്റെയും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെയും 'തൊഴിലുകളിലേക്കുള്ള കയറ്റുമതി' റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഏകദേശം 12,000 തൊഴിലാളികള്‍ ഔപചാരിക മേഖലയിലുണ്ടാകുമെന്ന് കണക്കാക്കുന്നു. കൂടാതെ, റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള ഏകദേശകണക്ക് അനുസരിച്ച്, മൊത്തം തൊഴിലാളികളുടെ എണ്ണം (ഔപചാരികവും അനൗപചാരികവും) 2.6 ലക്ഷം വര്‍ദ്ധിക്കും.
എന്‍ഇഐഎ - പ്രവര്‍ത്തനത്തിലെ മേന്മകള്‍
ക്രെഡിറ്റും പൊളിറ്റിക്കല്‍ ഇന്‍ഷുറന്‍സും പ്രവര്‍ത്തനക്ഷമമാക്കി, ഇടത്തരം, ദീര്‍ഘകാല (എംഎല്‍ടി)/ പദ്ധതി കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് 2006ലാണ് എന്‍ഇഐഎ ട്രസ്റ്റ് സ്ഥാപിച്ചത്.
വാണിജ്യപരമായി ലാഭകരവും നയപരമായ പ്രാധാന്യമുള്ളതുമായ പദ്ധതികളെ എന്‍ഇഐഎ പിന്തുണയ്ക്കുന്നു
ഇന്ത്യാ ഗവണ്‍മെന്റിന്റെ കോര്‍പ്പസ് പ്രതിബദ്ധത 4000 കോടി രൂപയാണ്. അനുവദനീയമായ പരമാവധി ബാധ്യത യഥാര്‍ത്ഥ കോര്‍പ്പസിന്റെ 20 മടങ്ങ് ആണ്
വര്‍ഷങ്ങളായി ഇന്ത്യന്‍ ഗവണ്‍മെന്റില്‍നിന്ന് ലഭിച്ച സംഭാവന, 2021 മാര്‍ച്ച് 31 വരെ, 3,091 കോടി രൂപയാണ്.
തുടക്കം മുതല്‍, 53,000 കോടി രൂപയുടെ കേന്ദ്രീകൃത പദ്ധതി മൂല്യത്തോടെ, 2021 ഓഗസ്റ്റ് 31 വരെ 52 രാജ്യങ്ങളിലെ 213 ഇടങ്ങളിലേക്ക് എന്‍ഇഐഎ വിപുലപ്പെടുത്തി.
പദ്ധതി കയറ്റുമതി പ്രാപ്തമാക്കുന്നതില്‍ ഇതിന്റെ സ്വാധീനം ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും ഏറ്റവുമധികം പ്രാധാന്യമര്‍ഹിക്കുന്നു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കയറ്റുമതി സംബന്ധമായ ഗവണ്‍മെന്റ് സ്വീകരിച്ച പദ്ധതികളും മറ്റു സംരംഭങ്ങളും
കോവിഡ് -19 മഹാമാരിയുടെ സാഹചര്യം പരിഗണിച്ച് വിദേശ വ്യാപാര നയം (2015-20) 30-09-2021 വരെ നീട്ടി
കോവിഡ് -19 കാലഘട്ടത്തില്‍ പണലഭ്യത ഉറപ്പാക്കുന്നതിനായി എഴുതപ്പെട്ട എല്ലാ അടിസ്ഥാന പദ്ധതികളുടെയും കീഴിലുള്ള എല്ലാ കുടിശ്ശികകളും തീര്‍ക്കുന്നതിന് 2021 സെപ്റ്റംബറില്‍ 56,027 കോടി രൂപ അനുവദിച്ചു
കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ ഡ്യൂട്ടിയും നികുതിയും ഒഴിവാക്കാനായി (ആര്‍ഒഡിടിഇപി) പുതിയ പദ്ധതി കൊണ്ടുവന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 12,454 കോടി രൂപ ഇതിനായി അനുവദിച്ചു. കേന്ദ്ര, സംസ്ഥാന, പ്രാദേശിക തലങ്ങളില്‍ നിലവില്‍ മറ്റേതെങ്കിലും സംവിധാനത്തിന് കീഴില്‍ റീഫണ്ട് ചെയ്യാത്ത നികുതികള്‍/ ഡ്യൂട്ടികള്‍/ ലെവികള്‍ തിരിച്ചടയ്ക്കുന്നതിനുള്ള ഒരു ഡബ്ല്യുടിഒ അനുസൃത സംവിധാനമാണിത്.
ആര്‍ഒഎസ്സിടിഎല്‍ സ്‌കീം വഴി കേന്ദ്ര/ സംസ്ഥാന നികുതികള്‍ ഇളവ് ചെയ്ത് വസ്ത്രമേഖലയ്ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിച്ചു. ഇത് ഇപ്പോള്‍ 2024 മാര്‍ച്ച് വരെ നീട്ടി
വ്യാപാരം സുഗമമാക്കുന്നതിനും കയറ്റുമതിക്കാരുടെ എഫ്ടിഎ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും പ്രാരംഭ സര്‍ട്ടിഫിക്കറ്റിനായുള്ള കോമണ്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചു
കൃഷി, ഉദ്യാനപാലനം, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്‌കരണ മേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്‍ഷിക കയറ്റുമതിക്ക് ഉത്തേജനം നല്‍കുന്ന സമഗ്രമായ 'കാര്‍ഷിക കയറ്റുമതി നയം' നടപ്പിലാക്കുന്നു.
മുന്‍ നിരയിലുള്ള 12 സേവന വിഭാഗങ്ങള്‍ക്കായി നിര്‍ദ്ദിഷ്ട പ്രവര്‍ത്തന പദ്ധതികള്‍ പിന്തുടര്‍ന്ന് സേവന കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുന്നു
ഓരോ ജില്ലയിലും കയറ്റുമതി സാധ്യതയുള്ള ഉല്‍പന്നങ്ങള്‍ തിരിച്ചറിഞ്ഞ് ജില്ലകളെ കയറ്റുമതി കേന്ദ്രങ്ങളായി പ്രോത്സാഹിപ്പിക്കുന്നു. ഈ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിക്കുന്നു. ജില്ലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാദേശിക കയറ്റുമതിക്കാര്‍/നിര്‍മ്മാതാക്കള്‍ക്ക് പിന്തുണ നല്‍കുന്നു.
ഇന്ത്യയുടെ വ്യാപാരം, ടൂറിസം, സാങ്കേതികവിദ്യ, നിക്ഷേപ ലക്ഷ്യങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശത്തെ ഇന്ത്യന്‍ ദൗത്യങ്ങളുടെ പങ്കാളിത്തം ചടുലമാക്കി
വിവിധ ബാങ്കിംഗ്, സാമ്പത്തിക മേഖലകളിലെ ദുരിതാശ്വാസ നടപടികളിലൂടെ ആഭ്യന്തര വ്യവസായത്തെ പിന്തുണയ്ക്കാന്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പാക്കേജ് പ്രഖ്യാപിച്ചു. പ്രത്യേകിച്ച് കയറ്റുമതിയില്‍ മുഖ്യ പങ്കാളിത്തമുള്ള എംഎസ്എംഇകള്‍ക്ക്.
വാണിജ്യ അടിസ്ഥാന സൗകര്യവും ക്രയവിക്രയവും പ്രോത്സാഹിപ്പിക്കുന്നതിന് കയറ്റുമതി പദ്ധതിക്കായുള്ള വ്യാപാര അടിസ്ഥാന സൗകര്യം (ടിഐഇഎസ്), വിപണീപ്രവേശ സംരംഭങ്ങള്‍ (എംഎഐ) പദ്ധതി, ഗതാഗത - വാണിജ്യ പിന്തുണ (ടിഎംഎ) പദ്ധതികള്‍.
(Release ID: 1759360)
Visitor Counter : 277
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada