വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

കയറ്റുമതിക്കാര്‍ക്കും ബാങ്കുകള്‍ക്കും പിന്തുണ നല്‍കുന്നതിന് 5 വര്‍ഷത്തിനുള്ളില്‍ ഇ.സി.ജി.സി (എക്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ലിമിറ്റഡില്‍ 4,400 കോടി നിക്ഷേപിക്കുന്നതിന് ഗവണ്‍മെന്റ് അനുമതി


ഇ.സി.ജി.സിയുടെ ജാമ്യംനില്‍ക്കല്‍ ശേഷി 88,000 കോടി രൂപയായി വര്‍ദ്ധിപ്പിക്കുന്നതിനും അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് 5.28 ലക്ഷം കോടിയുടെ അധിക കയറ്റുമതി പ്രേരിപ്പിക്കുന്നതിനുമായി മൂലധന സന്നിവേശനവും പ്രാരംഭ പബ്ലിക് ഓഫറും

ഔപചാരിക മേഖലയില്‍ 2.6 ലക്ഷം ഉള്‍പ്പെടെ 59 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗവണ്‍മെന്റ്‌കൈക്കൊണ്ട കയറ്റുമതിയുമായി ബന്ധപ്പെട്ട പദ്ധതികളുടെയും മുന്‍കൈകളുടെയും ഭാഗമാണ് ഈ തീരുമാനം

(2015-20) ലെ വിദേശ വ്യാപാര നയം 2022 മാര്‍ച്ച് 31 വരെ നീട്ടി

എല്ലാ കുടിശികകളും രൊക്കം പണമാക്കി മാറ്റുന്നതിന് 2021 സെപ്റ്റംബറില്‍ 56,027 കോടി രൂപ അനുവദിച്ചു

2021-22 സാമ്പത്തിക വര്‍ഷത്തേയ്ക്ക്12,454 കോടി രൂപ അനുവദിച്ചുകൊണ്ട് റെമിഷന്‍ ഓഫ് ഡ്യൂട്ടീസ് ആന്റ് ടാക്‌സസ് ആന്റ് എക്‌പോര്‍ട്ടഡ് പ്രോഡക്ട്‌സി(ആര്‍.ഒ.ഡി.ടി.ഇ.പി)ന് ആരംഭം കുറിച്ചു

വ്യാപാരം സുഗമമാക്കുന്നതിനും കയറ്റുമതിക്കാരുടെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്.ടി.എ) ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുമായി സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന് (ഉറവിടം തെളിയിക്കുന്ന രേഖ) പൊതു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭ

Posted On: 29 SEP 2021 3:54PM by PIB Thiruvananthpuram

കയറ്റുമതി മേഖലയ്ക്ക് ഊര്‍ജ്ജം പകരാന്‍ നിരവധി നടപടികള്‍  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ട്. ഇതിനനുസൃതമായി, അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് അതായത് 2021-2022 സാമ്പത്തിക വര്‍ഷം മുതല്‍ 2025 വരെ 2026വരെയുള്ള കാലത്തേയ്ക്ക് ഇ.സി.ജി.സി ലിമിറ്റഡിന് (മുമ്പ് എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നത്) 4,400 കോടി രൂപയുടെ മൂലധന സന്നിവേശത്തിന് ഇന്ന് അംഗീകാരം നല്‍കി. ഈ അംഗീകൃത സന്നിവേശത്തോടൊപ്പം പ്രാരംഭ പബ്ലിക് ഓഫറിംഗി(പൊതു വാഗ്ദാനം) ലൂടെ ഇ.സി.ജി.സിയുടെ ലിസ്റ്റിംഗ് പ്രക്രിയയുമായി ഉചിതമായി സമന്വയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും കൂടുതല്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇ.സി.ജി.സിയുടെ ജാമ്യനില്‍ക്കല്‍ ശേഷി വര്‍ദ്ധിപ്പിക്കും.
വാണിജ്യപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാല്‍ വിദേശ വാങ്ങല്‍കാര്‍ പണമടയ്ക്കുന്നില്ലെന്ന അപകടങ്ങള്‍ക്കെതിരെ കയറ്റുമതിക്കാര്‍ക്ക് ക്രെഡിറ്റ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കിക്കൊണ്ട് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി 1957 ല്‍ കമ്പനി നിയമപ്രകാരം കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപിച്ചതാണ് ഇ.സി.ജി.സി. കയറ്റുമതി വായ്പക്കാര്‍ക്ക് കയറ്റുമതി ക്രെഡിറ്റ് വായ്പ നല്‍കുന്നതിലെ അപകടസാദ്ധ്യതകള്‍ക്കെതിരെ ബാങ്കുകള്‍ക്ക് ഇത് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നു. ഇന്ത്യന്‍ കയറ്റുമതി വ്യവസായത്തെ തങ്ങളുടെ അനുഭവം, വൈദഗ്ദ്ധ്യം എന്നിവയിലൂടെ പിന്തുണയ്ക്കുകയും ഇന്ത്യയുടെ കയറ്റുമതി പുരോഗതി, മുന്നോട്ടുപോക്ക് എന്നിവയ്ക്കുള്ള പ്രതിബദ്ധതയ്ക്ക് ഇ.സി.ജി.സി അടിവരയിടുകയും ചെയ്യുന്നു.
തൊഴില്‍ മേഖലകളിൽ   ബാങ്ക് വായ്പ നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിലുടെ അവരുടെ പുനരുജ്ജീവനത്തിലേക്ക് നയിക്കുന്നതിലും ഇ.സി.ജി.സി വിശാലമായ പങ്ക് വഹിക്കുന്നു. ഇ.സി.ജി.സിയിലെ മൂലധന സന്നിവേശം കയറ്റുമതി അധിഷ്ഠിത വ്യവസായത്തെ പ്രത്യേകിച്ച് തൊഴില്‍-തീവ്ര മേഖലകളിലേക്ക് ഇതിന്റെ പരിധി വിപുലീകരിക്കാന്‍ പ്രാപ്തമാക്കും. അംഗീകൃത തുക തവണകളായി സന്നിവേശിപ്പിക്കുകയും അതുവഴി 88,000 കോടി രൂപ വരെയുള്ള നഷ്ടങ്ങള്‍ക്ക് ജാമ്യം നില്‍ക്കുന്നതിനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയും നിലവിലുള്ള ക്രമത്തിന് അനുസൃതമായി അഞ്ച് വര്‍ഷത്തെ കാലയളവില്‍ 5.28 ലക്ഷം കോടി രൂപയുടെ അധിക കയറ്റുമതി പിന്തുണയ്ക്കാനുള്ള സുരക്ഷിതത്വം നല്‍കുന്നതിന് ഇ.സി.ജി.സിയെ പ്രാപ്തമാക്കുകയും ചെയ്യും. .

അതിനുപുറമെ 2019 ഫെബ്രുവരിയില്‍ ലോക ബാങ്കും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും പ്രസിദ്ധീകരിച്ച 'ജോലിയുടെ കയറ്റുമതി' (എക്‌പോര്‍ട്ട് ടു ജോബ്‌സ്) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, 5.28 ലക്ഷം കോടിയുടെ കയറ്റുമതി 2.6 ലക്ഷം തൊഴിലാളികളുടെ പ്രാമാണികതയിലേക്ക് നയിക്കും. കൂടാതെ, റിപ്പോര്‍ട്ട് അനുസരിച്ച് മൊത്തം തൊഴിലാളികളുടെ എണ്ണം (ഔപചാരികവും അനൗപചാരികവും ചേര്‍ത്ത്) 59 ലക്ഷമായി വര്‍ദ്ധിക്കും.

ഇ.സി.ജി.സി- പ്രകടന സവിഷേതകൾ 

1. ഇന്ത്യയിലെ കയറ്റുമതി ക്രെഡിറ്റ് ഇന്‍ഷുറന്‍സ് വിപണിയില്‍ 85% വിപണിവിഹിതമുള്ള ഒരു വിപണി മുമ്പന്‍ (മാര്‍ക്കറ്റ് ലീഡര്‍)ആണ് ഇ.സി.ജി.സി
2. 2020-21ല്‍ ഇ.സി.ജി.സി പിന്തുണയ്ക്കുന്ന കയറ്റുമതി 6.02 ലക്ഷം കോടി രൂപയായിരുന്നു, ഇത് ഇന്ത്യയുടെ ചരക്ക് കയറ്റുമതിയുടെ 28% ആണ്.
3. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കുകള്‍ക്കായുള്ള എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഇന്‍ഷുറന്‍സിന് കീഴില്‍ 7,372 ഉം 9,535 ഉം കയറ്റുമതിക്കാര്‍ക്ക് നേട്ടമുണ്ടായി. അതില്‍ 97%വും ചെറുകിട കയറ്റുമതിക്കാരാണ്
4. 22 ബാങ്കുകളുടെ (12 പൊതുമേഖലാ ബാങ്കുകളും 10 സ്വകാര്യമേഖല ബാങ്കുകളും) പരിധിയില്‍ വിതരണം ചെയ്യുന്ന മൊത്തം കയറ്റുമതി വായ്പയുടെ 50%വും ഇ.സി.ജി.സിയാണ് ഇന്‍ഷ്വര്‍ ചെയ്യുന്നത്.
5. ഇ.സി.ജി.സിക്ക് അഞ്ച് ലക്ഷത്തിലധികം വിദേശ ഉപഭോക്താക്കളുടെ വിവര അടിത്തറ(ഡാറ്റാബേസ)് ഉണ്ട്
6. കഴിഞ്ഞ ദശകത്തില്‍ 7,500 കോടിയിലധികം അവകാശങ്ങള്‍ ഒത്തുതീര്‍പ്പാക്കി
7. ആഫ്രിക്കന്‍ വിപണിയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി സുഗമമാക്കുന്നതിന് ആഫ്രിക്ക ട്രേഡ് ഇന്‍ഷുറന്‍സില്‍ (എ.ടി.ഐ) 11.7 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.
8. കഴിഞ്ഞ 20 വര്‍ഷമായി ഇ.സി.ജി.സി തുടര്‍ച്ചയായ മിച്ചം കാണിക്കുകയും സര്‍ക്കാരിന് ലാഭവിഹിതം നല്‍കുകയും ചെയ്യുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗവണ്‍മെന്റ് ഏറ്റെടുത്ത വിവിധ കയറ്റുമതി സംബന്ധമായ പദ്ധതികളും മുന്‍കൈകളും.


1. കോവിഡ് -19 മഹാമാരി സാഹചര്യം കാരണം വിദേശ വ്യാപാര നയം (2015-20) 2021 സെപ്റ്റംബര്‍ 31 വരെ നീട്ടി
2. കോവിഡ് -19 കാലഘട്ടത്തില്‍ പണലഭ്യത നല്‍കുന്നതിനായി എല്ലാ സ്‌ക്രിപ്റ്റ് ബേസ് സ്‌കീമുകള്‍ക്കും കീഴിലുള്ള എല്ലാ കുടിശ്ശികകളും പണമാക്കിമാറ്റുന്നതിന് 2021 സെപ്റ്റംബറില്‍ 56,027 കോടി രൂപ അനുവദിച്ചു
3. റിമിഷന്‍ ഓഫ് ഡ്യൂട്ടീസ് ആന്റ് ടാക്‌സസ് ആന്റ് എക്‌പോര്‍ട്ട് പ്രോഡക്ട്‌സ് (ആര്‍.ഒ.ഡി.ടി.ഇ.പി) എന്ന പുതിയ പദ്ധതി ആരംഭിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിക്കായി 12,454 കോടി രൂപ അനുവദിച്ചു. കേന്ദ്ര, സംസ്ഥാന, പ്രാദേശിക തലങ്ങളില്‍ നിലവില്‍ മറ്റേതെങ്കിലും സംവിധാനത്തിന് കീഴില്‍ ഇപ്പോള്‍ തീരികെ നല്‍കാത്ത നികുതികള്‍/ തിരുവാകള്‍/ ലെവികള്‍ എന്നിവ തിരികെ നല്‍കുന്നതിന് ലോകവ്യാപാര സംഘടനയോട് (ഡബ്ല്യൂ.ടി.ഒ) അനുഗുണമായ സംവിധാനമാണിത്.
4. ആര്‍.ഒ.എസ്.സി.ടി.എല്‍ പദ്ധതിയിലൂടെ കേന്ദ്ര/ സംസ്ഥാന നികുതികള്‍ ഒഴിവാക്കിക്കൊണ്ട് ടെക്‌സ്‌റ്റൈല്‍സ് മേഖലയ്ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിച്ചു, അത് ഇപ്പോള്‍ 2024 മാര്‍ച്ച് വരെ നീട്ടിയിട്ടുമുണ്ട്
5. വ്യാപാരം സുഗമമാക്കുന്നതിനും കയറ്റുമതിക്കാരുടെ സ്വതന്ത്ര വ്യാപാര കരാര്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുമായി ഉത്ഭവസ്ഥലത്തുതന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി (സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍) പൊതു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചു
6. കൃഷി, പൂന്തോട്ടപരിപാലനം, മൃഗസംരക്ഷണം, ഫിഷറീസ്, ഭക്ഷ്യ സംസ്‌കരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട കാര്‍ഷിക കയറ്റുമതിക്ക് ഉത്തേജനം നല്‍കുന്നതിന് ഒരു സമഗ്രമായ കാര്‍ഷിക കയറ്റുമതി നയം നടപ്പിലാക്കാനൊരുങ്ങുന്ന..
7. 12 പ്രധാനപ്പെട്ട സേവന വിഭാഗങ്ങള്‍ക്കായി നിര്‍ദ്ദിഷ്ട കര്‍മ്മപദ്ധതികള്‍ പിന്തുടര്‍ന്ന് സേവന കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും വൈവിദ്ധ്യവത്കരിക്കുകയും ചെയ്യുന്നു.
8. ഓരോ ജില്ലയിലേലും കയറ്റുമതി സാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിഞ്ഞ് ജില്ലകളെ കയറ്റുമതി കേന്ദ്രങ്ങളായി പ്രോത്സാഹിപ്പിക്കുകയും, ഈ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിലെ തടസ്സങ്ങള്‍ പരിഹരിക്കുകയും, ജില്ലയില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ പ്രാദേശിക കയറ്റുമതിക്കാര്‍/നിര്‍മ്മാതാക്കള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നു.
9. ഇന്ത്യയുടെ വ്യാപാരം, ടൂറിസം, സാങ്കേതികവിദ്യ, നിക്ഷേപ ലക്ഷ്യങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശത്തുള്ള ഇന്ത്യന്‍ ദൗത്യങ്ങളുടെ സജീവ പങ്ക് മെച്ചപ്പെടുത്തി
10. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരവ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനായി വിവിധ ബാങ്കിംഗ്, സാമ്പത്തിക മേഖല ദുരിതാശ്വാസ നടപടികളിലൂടെ പ്രഖ്യാപിച്ച പാക്കേജ്, പ്രത്യേകിച്ച് കയറ്റുമതിയില്‍ പ്രധാന പങ്കുവഹിക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ കള്‍)ക്ക്
11. വ്യാപാര പശ്ചാത്തലസൗകര്യങ്ങളും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി ട്രേഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫോര്‍ എക്‌സ്‌പോര്‍ട്ട് സ്‌കീം (കയറ്റുമതിക്കുള്ള വ്യാപാര പശ്ചാത്തല സൗകര്യങ്ങള്‍-ടൈസ്), മാര്‍ക്കറ്റ് ആക്‌സസ് ഇനിഷ്യേറ്റീവ്‌സ് (വിപണി ലഭ്യത മുന്‍കൈകള്‍-എം.എ.ഐ) സ്‌കീം, ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് മാര്‍ക്കറ്റിംഗ് അസിസ്റ്റന്‍സ് (ഗതാഗതവും വിപണനവും സഹായം-ടി.എം.എ) സ്‌കീമുകള്‍.(Release ID: 1759328) Visitor Counter : 149