സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

രാജ്കോട്ട്-കനാലസ് റെയിൽപാത ഇരട്ടിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


പദ്ധതിയുടെ മൊത്തം അനുമാന ചെലവ് 1,080.58 കോടി രൂപ; പൂർത്തീകരണ ചെലവ് 1,168.13 കോടി രൂപ

ലൈൻ ഇരട്ടിപ്പിക്കലിന്റെ ആകെ നീളം 111.20 കിലോമീറ്റർ

പാത ഇരട്ടിപ്പിക്കലിലൂടെ കൂടുതൽ ശേഷി വർധനയും, ട്രാഫിക്കും കൈവരും

രാജ്കോട്ടിൽ നിന്ന് കനാലസിലേയ്ക്കുള്ള ഇരട്ടിപ്പിക്കൽ സൗരാഷ്ട്ര മേഖലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കും

Posted On: 29 SEP 2021 3:54PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന  കേന്ദ്ര മന്ത്രിസഭയുടെ  സാമ്പത്തിക കാര്യ  സമിതി രാജ്കോട്ട്-കനാലസ് റെയിൽപാത ഇരട്ടിപ്പിക്കുന്നതിന് അംഗീകാരം നൽകി. പദ്ധതിയുടെ മൊത്തം അനുമാന  ചെലവ് 1,080.58 കോടി രൂപയും അതിന്റെ വർദ്ധനവ് / പൂർത്തീകരണ ചെലവ് 1,168.13 കോടി രൂപയുമാണ്. ലൈനിന്റെ ഇരട്ടിപ്പിക്കലിന്റെ ആകെ നീളം 111.20 കിലോമീറ്ററാണ്. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും.

ഈ റൂട്ടിൽ  നിലവിലുള്ള ചരക്ക് ഗതാഗതം പ്രധാനമായും , കൽക്കരി, സിമന്റ്, വളം, ഭക്ഷ്യധാന്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്.  റിലയൻസ് പെട്രോളിയം, എസ്സാർ ഓയിൽ, ടാറ്റ കെമിക്കൽ തുടങ്ങിയ വൻകിട വ്യവസായങ്ങളുടെ ചരക്ക് ഗതാഗതത്തിന്  ഭാവിയിൽ ഗണ്യമായ  സാധ്യതയുണ്ട്. 

രാജ്‌കോട്ട് - കനാലസ്  ഒറ്റ വരി ബ്രോഡ് ഗേജ്   ലൈനിൽ   ഇപ്പോൾത്തന്നെ  വാൻ തിരക്കാണ്.  പാത ഇരട്ടിപ്പിക്കൽ  വഴി ചരക്കു നീക്കത്തിലെ  തടസ്സം  ഗണ്യമായി കുറയും. കൂടുതൽ ട്രാഫിക്കും കൈവരും.  രാജ്കോട്ട് മുതൽ കനാലസ് വരെയുള്ള നിർദ്ദിഷ്ട  പാത ഇരട്ടിപ്പ് സൗരാഷ്ട്ര മേഖലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കും.


(Release ID: 1759280) Visitor Counter : 262