പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രത്യേക സവിശേഷതകളുള്ള 35 വിള ഇനങ്ങൾ പ്രധാനമന്ത്രി നാളെ രാഷ്ട്രത്തിന് സമർപ്പിക്കും
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക് സ്ട്രെസ് ടോളറൻസ് റായ്പൂരിൽ പുതുതായി നിർമ്മിച്ച കാമ്പസും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും
കാർഷിക സർവകലാശാലകൾക്കുള്ള ഗ്രീൻ കാമ്പസ് അവാർഡും പ്രധാനമന്ത്രി വിതരണം ചെയ്യും
Posted On:
27 SEP 2021 7:30PM by PIB Thiruvananthpuram
കാലാവസ്ഥയെ അതിജീവിക്കുന്ന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ ബഹുജന അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, രാജ്യത്തുടനീളമുള്ള എല്ലാ ഐസിഎആർ ഇൻസ്റ്റിറ്റ്യൂട്ടുകളിലും സംഘടിപ്പിക്കുന്ന പരിപാടിയിൽ, വീഡിയോ കോൺഫറൻസിംഗിലൂടെ പ്രത്യേക സവിശേഷതകളുള്ള 35 വിള ഇനങ്ങൾ രാജ്യത്തിന് സമർപ്പിക്കും , സംസ്ഥാന, കേന്ദ്ര കാർഷിക സർവകലാശാലകളും കൃഷി വിജ്ഞാന കേന്ദ്രങ്ങളും (കെവികെ) സംഘടിപ്പിക്കുന്ന പരിപാടിക്കിടെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക് സ്ട്രെസ് ടോളറൻസ് റായ്പൂരിൽ പുതുതായി നിർമ്മിച്ച കാമ്പസും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും.
കാർഷിക സർവകലാശാലകൾക്കുള്ള ഗ്രീൻ കാമ്പസ് അവാർഡും ഈ അവസരത്തിൽ പ്രധാനമന്ത്രി വിതരണം ചെയ്യും, കൂടാതെ നൂതന കൃഷി രീതികൾ അവലംബിക്കുന്ന കർഷകരുമായി സംവദിക്കും.
കേന്ദ്ര കൃഷിമന്ത്രിയും ഛത്തീസ് ഗഢ് മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
പ്രത്യേക സവിശേഷതകളുള്ള വിള ഇനങ്ങളെക്കുറിച്ച് :
കാലാവസ്ഥാ വ്യതിയാനത്തിന്റെയും പോഷകാഹാരക്കുറവിന്റെയും ഇരട്ട വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) പ്രത്യേക സവിശേഷതകളുള്ള വിള ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2021-ൽ കാലാവസ്ഥാ പ്രതിരോധവും ഉയർന്ന പോഷകഗുണങ്ങളുമുള്ള അത്തരം മുപ്പത്തിയഞ്ച് വിള ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിൽ വരൾച്ചയെ ചെറുക്കുന്ന തരത്തിലുള്ള കടല, കരിയൽ , വന്ധ്യത തുടങ്ങിയവ പ്രതിരോധിക്കാൻ കഴിവുള്ള തുവര, നേരത്തേ പാകമാകുന്ന സോയാബീൻ മുതലായ രോഗ പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉൾപ്പെടുന്നു. അരി, ഗോതമ്പ്, തിന ,ചോളം, കടല, സ്പെയിനിൽ ധാരാളമായി കാണുന്ന ഒരു കടല വർഗ്ഗമായാ ക്വിനോവ, കുതിരക്ക് കൊടുക്കുന്ന ഗോതമ്പ്, ചതുര പയർ , ഫാബ ബീൻ എന്ന ഒരു തരം വൻപയർ എന്നിവയുടെ ജൈവ ഫോർട്ടിഫൈഡ് ഇനങ്ങളും ഉൾപ്പെടും.
ഈ പ്രത്യേക സവിശേഷതകളുടെ വിള ഇനങ്ങളിൽ മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചില വിളകളിൽ കാണപ്പെടുന്ന പോഷകാഹാര വിരുദ്ധ ഘടകങ്ങളെ അഭിസംബോധന ചെയ്യുന്നവയും ഉൾപ്പെടുന്നു. അത്തരം ഇനങ്ങളുടെ, ഉദാഹരണത്തിന് പൂസ ഡബിൾ സീറോ കടുക് 33, ആദ്യത്തെ കനോല ഗുണനിലവാരമുള്ള ഹൈബ്രിഡ് ആർസിഎച്ച് 1 <2% എറൂസിക് ആസിഡും <30 പിപിഎം ഗ്ലൂക്കോസിനോലേറ്റുകളും കുനിറ്റ്സ് ട്രിപ്സിൻ ഇൻഹി ബിറ്ററും ലിപോക്സിജനേസും എന്ന രണ്ട് പോഷക വിരുദ്ധ ഘടകങ്ങളിൽ നിന്ന് മുക്തമായ സോയാബീൻ ഇനവും ഉൾപ്പെടുന്നു. സോയാബീൻ, സോർഗം, ബേബി കോൺ എന്നിവയിൽ പ്രത്യേക സ്വഭാവമുള്ള മറ്റ് ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക് സ്ട്രെസ് മാനേജ്‌മെന്റിനെക്കുറിച്ച് :
ബയോട്ടിക് സമ്മർദ്ദങ്ങളിൽ അടിസ്ഥാനപരവും തന്ത്രപരവുമായ ഗവേഷണങ്ങൾ ഏറ്റെടുക്കാനും മാനവ വിഭവശേഷി വികസിപ്പിക്കാനും നയപരമായ പിന്തുണ നൽകാനും റായ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക് സ്ട്രെസ് മാനേജ്മെന്റ് സ്ഥാപിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് 2020-21 അക്കാദമിക് സെഷൻ മുതൽ പിജി കോഴ്സുകൾ ആരംഭിച്ചു.
ഗ്രീൻ കാമ്പസ് അവാർഡുകളെക്കുറിച്ച് :
സംസ്ഥാന, കേന്ദ്ര കാർഷിക സർവകലാശാലകൾ അവരുടെ ക്യാമ്പസുകളെ കൂടുതൽ ഹരിതവും വൃത്തിയുള്ളതുമാക്കി മാറ്റുന്ന രീതികൾ വികസിപ്പിക്കുന്നതിനോ സ്വീകരിക്കുന്നതിനോ പ്രചോദിപ്പി ക്കുന്നതിനാണ് ഗ്രീൻ കാമ്പസ് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുള്ളത് . കൂടാതെ 'സ്വച്ഛ് ഭാരത് മിഷൻ', 'വേസ്റ്റ് ടു വെൽത്ത് മിഷൻ' , ദേശീയ വിദ്യാഭ്യാസ നയം -2020 പ്രകാരമുള്ള കമ്മ്യൂണിറ്റി കണക്റ്റ്. എന്നിവയിൽ പങ്കാളികളാകാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
****
(Release ID: 1758707)
Visitor Counter : 229
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada