ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ 17 -ാമത് സ്ഥാപക ദിനം കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ നാളെ ഉദ്ഘാടനം ചെയ്യും

प्रविष्टि तिथि: 27 SEP 2021 3:07PM by PIB Thiruvananthpuram



ന്യൂ ഡൽഹി, സെപ്റ്റംബർ 27, 2021

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ (എൻഡിഎംഎ) 17-ാമത് സ്ഥാപക ദിനം നാളെ ന്യൂ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്യും. 'ഹിമാലയൻ മേഖലയിലെ ദുരന്ത സംഭവങ്ങളുടെ തുടർ പ്രഭാവം' എന്നതാണ് ഈ വർഷത്തെ സ്ഥാപക ദിന പ്രമേയം. കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ ശ്രീ നിത്യാനന്ദ് റായ്, ശ്രീ അജയ് കുമാർ മിശ്ര, ശ്രീ നിസിത് പ്രമാണിക് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

ഹിമാലയൻ മേഖലയിലെ ഉരുൾപൊട്ടൽ, മേഘവിസ്ഫോടനം, ഭൂകമ്പം, ഹിമ തടാകം പൊട്ടി ഉണ്ടാകുന്ന വെള്ളപ്പൊക്കം (GLOF) എന്നിവയുൾപ്പെടെയുള്ള ദുരന്ത സംഭവങ്ങളുടെ തുടർ പ്രഭാവത്തെ കുറിച്ച് സാങ്കേതിക വിദഗ്ധർ ചർച്ചകൾ നടത്തും.

 

എൻ‌ഡി‌എം‌എ അംഗങ്ങളും ഉദ്യോഗസ്ഥരും, ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, എൻ‌ഡി‌ആർ‌എഫ്, എൻ‌ഐ‌ഡി‌എം, കേന്ദ്ര ഗവൺമെന്റ് മന്ത്രാലയങ്ങൾ/വകുപ്പുകൾ, സംസ്ഥാന ഗവൺമെൻറുകൾ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികൾ, വിവിധ സംസ്ഥാനങ്ങളിലെ അഗ്നി, വനം വകുപ്പുകൾ എന്നിവയിലെ പ്രതിനിധികൾ, സാധാരണക്കാർ, എൻഡിഎംഎയിലെ മുൻ അംഗങ്ങൾ ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
 
RRTN/SKY
 
*****

(रिलीज़ आईडी: 1758611) आगंतुक पटल : 244
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Tamil , Telugu , Kannada