പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യുഎസില്‍ നിന്ന് 157 കരകൗശല ഉല്‍പ്പന്നങ്ങളും പുരാവസ്തുക്കളും പ്രധാനമന്ത്രി തിരികെ നാട്ടിലെത്തിക്കും


ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയുമായി ബന്ധപ്പെട്ട സാംസ്‌കാരിക-പൗരാണിക വസ്തുക്കളും പ്രതിമകളും കരകൗശല ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു


സിഇ 11നും സിഇ 14നും ഇടയിലുള്ളവയാണ് മിക്ക ഉല്‍പ്പന്നങ്ങളും; കോമണ്‍ ഇറയ്ക്കു മുമ്പുള്ള ചരിത്രപ്രാധാന്യമുള്ള പുരാവസ്തുക്കളും ഇതിലുണ്ട്


ലോകമെമ്പാടുമുള്ള നമ്മുടെ കരകൗശല ഉല്‍പ്പന്നങ്ങളും പുരാവസ്തുക്കളും തിരികെയെത്തിക്കാനുള്ള മോദി ഗവണ്‍മെന്റിന്റെ പരിശ്രമങ്ങള്‍ തുടരുന്നു


Posted On: 25 SEP 2021 9:13PM by PIB Thiruvananthpuram

പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശന വേളയില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് 157 കരകൗശല ഉല്‍പ്പന്നങ്ങളും പുരാവസ്തുക്കളും കൈമാറി. പുരാവസ്തുക്കള്‍ യുഎസ് ഇന്ത്യക്കു തിരികെ നല്‍കുന്നതിനെ പ്രധാനമന്ത്രി ഗാഢമായി അഭിനന്ദിച്ചു. സാംസ്‌കാരിക സാമഗ്രികളുടെ കവര്‍ച്ചയും അനധികൃത വ്യാപാരവും കടത്തും തടയുന്നതിനുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ബൈഡനും  പ്രതിജ്ഞാബദ്ധരാണ്.

157 പുരാവസ്തുക്കളില്‍ വൈവിധ്യമാര്‍ന്ന നിരവധി ഉല്‍പ്പന്നങ്ങളാണുള്ളത്. സിഇ പത്തില്‍ മണല്‍ക്കല്ലില്‍ തീര്‍ത്ത ഒന്നര മീറ്ററുള്ള കൊത്തുപണികളോടെയുള്ള രേവന്ത ശില്‍പ്പം മുതല്‍, സിഇ 12ല്‍ വെങ്കലത്തില്‍ നിര്‍മിച്ച 8.5 സെന്റി മീറ്റര്‍ നീളമുള്ള അതിമനോഹരമായ നടരാജശില്‍പ്പം വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ കൂടുതലും സിഇ 11നും സിഇ 14നും ഇടയിലുള്ളവയാണ്. ബിസി 2000ല്‍ ചെമ്പില്‍ നിര്‍മിച്ച ശില്‍പ്പങ്ങളും സിഇ രണ്ടില്‍ നിര്‍മിച്ച കളിമണ്‍ പാത്രവും ഈ പുരാവസ്തുക്കളില്‍പ്പെടുന്നു. കോമണ്‍ ഇറയ്ക്കു മുമ്പുള്ള ചരിത്രപ്രാധാന്യമുള്ള 45 പുരാവസ്തുക്കളും ഇതിലുണ്ട്.


കലാരൂപങ്ങളില്‍ പകുതിയും (71) സാംസ്‌കാരികമേഖലയില്‍ നിന്നുള്ളതാണ്. ഹിന്ദുമതം (60), ബുദ്ധമതം (16), ജൈനമതം (9) എന്നിവയുമായി ബന്ധപ്പെട്ട പ്രതിമകളാണ് അടുത്ത പകുതിയില്‍.

ലോഹം, കല്ല്, കളിമണ്ണ് എന്നിവയില്‍ നിര്‍മിച്ചവയാണ് ഇവയെല്ലാം. ലക്ഷ്മി നാരായണന്‍, ബുദ്ധന്‍, വിഷ്ണു, ശിവപാര്‍വ്വതി, 24 ജൈന തീര്‍ത്ഥങ്കരന്‍മാര്‍ എന്നിവരുടെ ചെറുപ്രതിമകളും അധികമറിയപ്പെടാത്ത കങ്കലമൂര്‍ത്തി, ബ്രഹ്‌മി, നന്ദികേശന്‍ എന്നിവരുടെ രൂപങ്ങളുമാണ് വെങ്കല ശേഖരത്തിലുള്ളത്.

ഹിന്ദുമതത്തില്‍ നിന്നും (മൂന്നുതലയുള്ള ബ്രഹ്‌മാവ്, രഥം തെളിക്കുന്ന സൂര്യന്‍, വിഷ്ണുവും പത്‌നിമാരും, ദക്ഷിണാമൂര്‍ത്തിയായ ശിവന്‍, നൃത്തം ചെയ്യുന്ന ഗണപതി തുടങ്ങിയവ) ബുദ്ധമതത്തില്‍ നിന്നും (ബുദ്ധന്‍, ബോധിസത്വ മജുശ്രീ, താര) ജൈനമതത്തില്‍നിന്നുമുള്ള (ജൈന തീര്‍ത്ഥങ്കര, പദ്മാസന തീര്‍ത്ഥങ്കര, ജൈന ചൗബിസി)  മതശില്‍പ്പങ്ങളും മതനിരപേക്ഷരൂപങ്ങളും (സമഭംഗയിലുള്ള രൂപരഹിതദമ്പതികള്‍, ചൗരീവാഹകന്‍, പെരുമ്പറ മുഴക്കുന്ന വനിത മുതലായവ) ഇവയിലുണ്ട്.

56 കളിമണ്‍ വസ്തുക്കളും (സിഇ 2ലെ പാത്രം, സിഇ 12ലെ മാനിണകള്‍, സിഇ 14ലെ വനിതയുടെ അര്‍ധകായരൂപം) സിഇ 18ല്‍ നിര്‍മിച്ച പേര്‍ഷ്യന്‍ ഭാഷയില്‍ ഗുരു ഹര്‍ഗോവിന്ദ് സിംഗിനെ പരാമര്‍ശിക്കുന്ന ശിലാഫലകമുള്ള വാളും ഇതിലുണ്ട്.

ലോകമെമ്പാടുമുള്ള നമ്മുടെ കരകൗശല ഉല്‍പ്പന്നങ്ങളും പുരാവസ്തുക്കളും തിരികെയെത്തിക്കാ നുള്ള മോദി ഗവണ്‍മെന്റിന്റെ പരിശ്രമങ്ങള്‍ തുടരുകയാണ് ഇതിലൂടെ.

****


(Release ID: 1758162) Visitor Counter : 310