വാണിജ്യ വ്യവസായ മന്ത്രാലയം

നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (FDI) നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ നാല് മാസങ്ങളിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 62% വർദ്ധന

Posted On: 22 SEP 2021 4:31PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹി: സെപ്റ്റംബർ 22, 2021
 
നേരിട്ടുള്ള വിദേശ നിക്ഷേപമേഖലയിലെ നയ പരിഷ്കാരങ്ങളും,നിക്ഷേപം സുഗമമാക്കുന്നതിനും ബിസിനസ്സ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സർക്കാർ സ്വീകരിച്ച നടപടികളും രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കാൻ കാരണമായി.
 
 നേരിട്ടുള്ള വിദേശ നിക്ഷേപ മേഖലയിൽ ദൃശ്യമായ ഇനിപ്പറയുന്ന പ്രവണതകൾ ആഗോള നിക്ഷേപകർക്കിടയിൽ പ്രിയപ്പെട്ട നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന് ലഭിച്ച  അംഗീകാരമാണ്:
 
നടപ്പ്  സാമ്പത്തിക വർഷത്തെ ആദ്യ നാലു മാസങ്ങളിൽ ഇന്ത്യ 27.37 ബില്യൺ യുഎസ് ഡോളറിന്റെ വിദേശ നിക്ഷേപം ആകർഷിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 62% വർദ്ധന. 2020-21 സാമ്പത്തിക വർഷത്തിൽ16.92 ബില്യൺ യുഎസ് ഡോളറായിരുന്നു ഇത്.
 
നടപ്പ്  സാമ്പത്തിക വർഷത്തെ ആദ്യ നാലു മാസങ്ങളിൽ FDI ഇക്വിറ്റി ഇൻഫ്ലോ 112% വർദ്ധിച്ചു 2021-22 ൽ ഇത് 20.42 ബില്യൺ യുഎസ് ഡോളറാണ്. മുൻ വർഷം 9.61 ബില്യൺ യുഎസ് ഡോളറായിരുന്നു.
 
നടപ്പ്  സാമ്പത്തിക വർഷത്തെ ആദ്യ നാലു മാസങ്ങളിൽ 'വാഹന വ്യവസായ മേഖല ' നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി. 2021-22 ലെ മൊത്തം FDI ഇക്വിറ്റി ഇൻഫ്ലോയുടെ 23% വിഹിതം മേഖല കരസ്ഥമാക്കി. കമ്പ്യൂട്ടർ സോഫ്റ്റ്വെയർ & ഹാർഡ്‌വെയർ 18%, സേവന മേഖല10% എന്നിവയാണ് തൊട്ടു പിന്നിലുള്ളത്.
 
നടപ്പ്  സാമ്പത്തിക വർഷത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള സംസ്ഥാനം കർണാടകയാണ്. 2021-22 (2021 ജൂലൈ വരെ) മൊത്തം FDI ഇക്വിറ്റി ഇൻഫ്ലോയുടെ 45% വിഹിതം കർണാടക നേടി. മഹാരാഷ്ട്ര 23% ഡൽഹി 12% എന്നിവയാണ് തൊട്ടു പിന്നിൽ.


(Release ID: 1757161) Visitor Counter : 229