വിദ്യാഭ്യാസ മന്ത്രാലയം

ഡിജിറ്റൽ മാർഗ്ഗത്തിലൂടെ ഗുണ മേന്മയുള്ള വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന്   കേന്ദ്ര വിദ്യാഭ്യാസ മന്ത്രി യോഗം നടത്തി

Posted On: 22 SEP 2021 4:38PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹി: സെപ്റ്റംബർ 22, 2021
 
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ, ഡിജിറ്റൽ മാർഗത്തിലൂടെ ഗുണ മേന്മയുള്ള വിദ്യാഭ്യാസം സാർവത്രികമായി ലഭ്യമാക്കുന്നതിനേക്കുറിച്ച് ചർച്ചചെയ്യാൻ ഒരു യോഗം നടത്തി. വിദ്യാഭ്യാസ സഹമന്ത്രി ശ്രീമതി. അന്നപൂർണ ദേവിയും യോഗത്തിൽ പങ്കെടുത്തു.
 
സംയോജിത ഡിജിറ്റൽ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായി ഉപഗ്രഹ സാങ്കേതികവിദ്യയും ഇന്റർനെറ്റും പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, അധ്യാപക പരിശീലനം എന്നിവയുടെ എല്ലാ തലങ്ങളും  ഉൾക്കൊള്ളുന്നതിന് നിലവിലുള്ള പ്ലാറ്റ്ഫോമുകൾ, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി  കൂടുതൽ വിപുലീകരിക്കാൻ മന്ത്രി ആഹ്വാനം ചെയ്തു. നിലവിലുള്ള 'സ്വയം പ്രഭ' സംരംഭം ശക്തിപ്പെടുത്താനും വിപുലീകരിക്കാനും നാഷണൽ ഡിജിറ്റൽ എജ്യുക്കേഷൻ ആർക്കിടെക്ചർ (NDEAR), നാഷണൽ എഡ്യൂക്കേഷണൽ ടെക്നോളജി ഫോറം (NETF) തുടങ്ങിയ സംരംഭങ്ങൾ സമന്വയിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
 
വിദ്യാഭ്യാസത്തിൽ എല്ലാവരുടെയും ഉൾ ചേർക്കൽ ഉറപ്പുവരുത്താൻ  ഡിജിറ്റൽ വിടവ് നികത്തേണ്ടതിന്റെ ആവശ്യകതയും ശ്രീ പ്രധാൻ എടുത്തു പറഞ്ഞു.
 
ഇതിനായി, സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസന മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, പ്രസാർ ഭാരതി, ഐ & ബി മന്ത്രാലയം, ബിസാഗ്-എൻ, ബഹിരാകാശ വകുപ്പ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഒരു സമിതി രൂപീകരിക്കാമെന്ന് മന്ത്രി പറഞ്ഞു.


(Release ID: 1757159) Visitor Counter : 189