ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 22 SEP 2021 9:33AM by PIB Thiruvananthpuram


 രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത്  82.65 കോടി ഡോസ് വാക്സിൻ

 

മൊത്തം കേസുകളുടെ 1% ൽ താഴെയാണ് സജീവ കേസുകൾ, നിലവിൽ 0.90%  ; 2020 മാർച്ച് മുതൽ ഏറ്റവും കുറവ്.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്  3,01,989 പേർ ; 186 ദിവസത്തെ ഏറ്റവും കുറവ് .

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 26,964 പേർക്ക്

രോഗമുക്തി നിരക്ക് 97.77% ; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,167 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,27,83,741 ആയി.

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.08%) കഴിഞ്ഞ 89 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.69%) കഴിഞ്ഞ 23 ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 55.67 കോടി പരിശോധനകൾ.

****



(Release ID: 1756893) Visitor Counter : 165