ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉയിർത്തെഴുന്നേൽക്കുന്ന നവഭാരതം  കെട്ടിപ്പടുക്കാൻ  ജനസംഖ്യാപരമായ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു

Posted On: 20 SEP 2021 2:05PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി , സെപ്തംബർ 20,2021


ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യൻ പാർലമെന്റും നിയമനിർമ്മാണ സഭകളും മറ്റുരാജ്യങ്ങൾക്ക് മാതൃകയാകണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു പറഞ്ഞു.

 'മഹാരാജാ സയാജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡ'യിൽ  ഒരു വർഷത്തെ പൊളിറ്റിക്കൽ ലീഡർഷിപ്പ് ആൻഡ് ഗവർണൻസ് ഡിപ്ലോമ (Political Leadership and Governance) കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികളുമായി ഡൽഹിയിലെ ഉപ രാഷ്ട്രപതി ഭവനിലിരുന്ന് സംവദിച്ച അദ്ദേഹം, സ്വാതന്ത്ര്യത്തിന്റെ 75 ആം  വർഷം ആഘോഷിക്കുന്ന വേളയിൽ പാർലമെന്ററി ജനാധിപത്യം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സദ്ഭരണത്തിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.

പാർലമെന്റും സംസ്ഥാന നിയമസഭകളും അടിക്കടി തടസ്സപ്പെടുന്നതിൽ രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ആശങ്ക പ്രകടിപ്പിച്ചു. പ്രവർത്തനരഹിതമായ നിയമനിർമ്മാണസഭകൾ പാർലമെന്ററി ജനാധിപത്യമെന്ന ആശയത്തിന്റെ  കടയ്ക്കൽ കത്തിവയ്ക്കുന്നതിന്  തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവാക്കൾ രാഷ്ട്രീയത്തിൽ സജീവ താൽപര്യം പ്രകടിപ്പിക്കുക മാത്രമല്ല, ഉത്സാഹത്തോടെ രാഷ്ട്രീയത്തിൽ ചേരുകയും ആത്മാർത്ഥതയോടെയും അച്ചടക്കത്തോടെയും അർപ്പണബോധത്തോടെയും ജനങ്ങളെ സേവിക്കുകയും വേണമെന്ന് ആത്മാർത്ഥമായി  ആഗ്രഹിക്കുന്നതായും  ശ്രീ നായിഡു പറഞ്ഞു.

രാജ്യത്തെ 65 ശതമാനം ജനസംഖ്യയും  35 വയസ്സിന് താഴെ മാത്രം പ്രായമുള്ളവരുടെതകയാൽ   ഇന്ത്യയുടെ ജനസംഖ്യാപരമായഇത്തരം  സാദ്ധ്യതകൾ പരാമർശിച്ചുകൊണ്ട്, ഇന്ത്യയെന്ന യുവ രാഷ്ട്രത്തിന്റെ വികസനം വേഗത്തിലാക്കാനും ഉയിർത്തെഴുന്നേൽക്കുന്ന നവഭാരതം കെട്ടിപ്പടുക്കാനുമുള്ള സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താനും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.

 
IE/SKY

(Release ID: 1756479) Visitor Counter : 281