രാജ്യരക്ഷാ മന്ത്രാലയം

കുൻ പർവ്വതം കീഴടക്കിയ NIMAS സംഘവുമായി പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ്സിങ് കൂടിക്കാഴ്ച നടത്തി

Posted On: 20 SEP 2021 3:21PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി , സെപ്തംബർ 20,2021


7,077 മീറ്റർ ഉയരമുള്ള  കുൻ പർവ്വതം വിജയകരമായ കീഴടക്കിയ  അരുണാചൽപ്രദേശിലെ ദിരാങ്കിലുള്ള  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് അലൈഡ് സ്പോർട്സ് (NIMAS), ലെ സംഘവുമായി പ്രതിരോധമന്ത്രി ശ്രീ. രാജ്നാഥ് സിംഗ് 2021 സെപ്റ്റംബർ 20ന് ന്യൂഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി


 കാർഗിലിൽ സ്ഥിതി ചെയ്യുന്ന, സൻസ്കർ മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മേഖലകളായ നൻ-കുൻ പർവതനിരകൾ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കേണൽ സർഫ്രസ് സിംഗിന്റെ  നേതൃത്വത്തിലാണ് സംഘം കീഴടക്കിയത്


 കോവിഡ് 19 നിയന്ത്രണങ്ങൾക്ക് ഇടയിലും, ശക്തമായ കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സംഘത്തെ അഭിനന്ദിക്കവേ , അതിർത്തി സുരക്ഷ, അത് നേരിടുന്ന വെല്ലുവിളികൾ എന്നിവ സംബന്ധിച്ച കൂടുതൽ അറിവ് സ്വന്തമാക്കാൻ ഇത്തരം പരിപാടികളിലൂടെ നമുക്ക് സാധിക്കും എന്ന് പ്രതിരോധ  മന്ത്രി ചൂണ്ടിക്കാട്ടി

 ഇത്തരം പരിപാടികളിൽ പൊതുജനങ്ങളുടെ കൂടുതൽ പങ്കാളിത്തം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട പ്രതിരോധമന്ത്രി,  വിനോദസഞ്ചാര മേഖലയുടെ പ്രോത്സാഹനം, തൊഴിലുകൾ, ജ്ഞാന സമ്പാദനം, സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തൽ എന്നിവയിൽ ഇതിന് പ്രധാന പങ്കു വഹിക്കാനാകും എന്നും വിലയിരുത്തി . ഇത്തരം ശ്രമങ്ങളിൽ ഭരണകൂടത്തിന്റെ  എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പു നൽകി

 2021 ജൂലൈ 15 മുതൽ, 2021 ഓഗസ്റ്റ് 10 വരെയാണ് സംഘത്തിന്റെ പർവ്വതാരോഹണം നടന്നത് .9 സൈനികർ, അരുണാചൽപ്രദേശിൽ നിന്നുള്ള ഏഴ് പ്രാദേശിക യുവാക്കൾ എന്നിവരടങ്ങിയ 16 അംഗ  സംഘമാണ് പർവ്വതം കീഴടക്കിയത്  


 സ്വാതന്ത്ര്യം നേടി 75 വർഷം പൂർത്തിയാകുന്ന വേളയിൽ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന ആസാദി കാ  അമൃത മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായും, ഫിറ്റ്‌ ഇന്ത്യ മുന്നേറ്റത്തിനുള്ള  പ്രോത്സാഹനവുമായാണ്   പർവ്വതാരോഹണം  സംഘടിപ്പിച്ചത്

 
 
IE/SKY
 


(Release ID: 1756476) Visitor Counter : 202