രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-നേപ്പാൾ സംയുക്ത സൈനിക പരിശീലന അഭ്യാസം 'സൂര്യ കിരൺ' പിത്തോറഗഡിൽ ആരംഭിച്ചു

Posted On: 20 SEP 2021 3:18PM by PIB Thiruvananthpuram

 

 


ന്യൂ ഡൽഹിസെപ്തംബർ 20, 2021

15-
ാമത് ഇന്ത്യ-നേപ്പാൾ സംയുക്ത ബറ്റാലിയൻ തല സൈനിക പരിശീലന അഭ്യാസം 'സൂര്യ കിരൺഇന്ന് പിത്തോറഗഡിൽ ആരംഭിച്ചു. 2021 ഒക്ടോബർ 03 വരെ അഭ്യാസം തുടരും. ഇന്ത്യൻ സൈന്യത്തിൽ നിന്നും നേപ്പാളി ആർമിയിൽ നിന്നുമുള്ള ഓരോ ഇൻഫൻട്രി ബറ്റാലിയൻ അഭ്യാസത്തിൽ പങ്കെടുക്കുന്നുഅഭ്യാസത്തിന്റെ ഭാഗമായി, സംയോജിച്ചുള്ള  പ്രവർത്തനങ്ങൾക്കും, തീവ്രവാദ വിരുദ്ധ/ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും പരിശീലനത്തിൽ മുൻഗണന നൽകുന്നു.

അഭ്യാസത്തിന്റെ ആരംഭം കുറിക്കുന്നതിനായി ഒരു പരമ്പരാഗത ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു. ഇതിൽ ഇരു സംഘങ്ങളും ഇന്ത്യൻനേപ്പാളി സൈനിക ഈണങ്ങൾക്കനുസൃതമായി മാർച്ച് നടത്തിഇരു സൈനിക വിഭാഗങ്ങളിൽ നിന്നുമുള്ള 650 പ്രതിരോധ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

 

RRTN/SKY

 

*****


(Release ID: 1756473) Visitor Counter : 252