ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ, ടെക് സംരംഭകർ എന്നിവർക്കായി ഒരു പ്ലാനറ്റോറിയം ഇന്നവേഷൻ ചലഞ്ചിന് മൈഗവ് (MyGov)  തുടക്കം കുറിച്ചു

Posted On: 17 SEP 2021 1:54PM by PIB Thiruvananthpuram




ന്യൂഡൽഹി, സെപ്റ്റംബർ 17, 2021


ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ, ടെക് സംരംഭകർ എന്നിവർക്കായി  ഇലക്ട്രോണിക്സ് & ഐടി   മന്ത്രാലയത്തിന് കീഴിലുള്ള MyGov ഇന്ത്യ, 2021 സെപ്റ്റംബർ 11 ന്  ഒരു പ്ലാനറ്റോറിയം ഇന്നവേഷൻ ചലഞ്ചിന്  തുടക്കം കുറിച്ചിരുന്നു .
.

രാജ്യത്തെ പ്ലാനറ്റോറിയങ്ങൾക്കായി അത്യാധുനിക സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി  വിവിധ സ്റ്റാർട്ടപ്പുകൾ, ടെക് സംരംഭകർ എന്നിവരിൽനിന്നും ഈ ചലഞ്ച് അപേക്ഷകൾ ക്ഷണിക്കുന്നു

 രാജ്യത്തെ ചെറുകിട നഗരങ്ങൾ, ഗ്രാമീണ മേഖലകൾ എന്നിവിടങ്ങളിൽ, തദ്ദേശീയമായി നിർമ്മിച്ച  പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ പ്ലാനറ്റോറിയങ്ങൾക്ക്  ഇതിലൂടെ  അവസരമൊരുങ്ങും

 പ്ലാനറ്റോറിയം സാങ്കേതിക വിദ്യയുടെ എല്ലാ മേഖലകളിലും വൈദഗ്ദ്ധ്യം ഉള്ളവർക്ക്
https://innovateindia.mygov.in/  വഴി ചലഞ്ചിൽ   പങ്കെടുക്കാവുന്നതാണ് . സ്റ്റാർട്ടപ്പുകൾ, നിയമസാധുതയുള്ള ഇന്ത്യൻ സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘങ്ങൾ എന്നിവർക്ക് തങ്ങളുടെ ആശയങ്ങൾ സമർപ്പിക്കാവുന്നതാണ് . 2021 ഒക്ടോബർ 10 വരെ രജിസ്റ്റർ  ചെയ്യാം

 ആശയങ്ങളിലെ പുതുമ , ഉപയോഗിക്കുന്നതിലെ വെല്ലുവിളികൾ,  പുനർനിർമ്മിക്കുന്നതിലെ സാധ്യതകൾ, വിവിധ വലിപ്പത്തിൽ നിർമ്മിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ, വിന്യസിക്കുന്നതിലെയും ഉപയോഗിക്കുന്നതിലെയും  എളുപ്പം, ആശയം പ്രാവർത്തികമാക്കുന്നതുമായി  ബന്ധപ്പെട്ട് ഉണ്ടാവാനിടയുള്ള അപകടസാധ്യതകൾ തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരു വിദഗ്ധ സമിതി, ആശയങ്ങളെ വിലയിരുത്തുന്നതാണ്  


 മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 5 ലക്ഷം, മൂന്നു ലക്ഷം, രണ്ട് ലക്ഷം എന്നീ തുകകൾ സമ്മാനമായി ലഭിക്കുന്നതാണ്


 ഇതിന് പുറമേ മത്സരത്തിൽ വിജയികളാകുന്നവർക്കും, പങ്കെടുക്കുന്നവർക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് വ്യക്തികളെ കാണുവാനും ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ മുന്നേറ്റങ്ങൾ സംബന്ധിച്ച അറിവുകൾ സ്വായത്തമാക്കാനും അവസരമൊരുങ്ങും. ഇന്ത്യൻ വ്യവസായ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് മുൻപിൽ  തങ്ങളുടെ ആശയങ്ങൾ പ്രദർശിപ്പിക്കുന്നതിനുളള അവസരവും നൽകുന്നതാണ്

 
IE/SKY
 

(Release ID: 1755794) Visitor Counter : 227