ഊര്‍ജ്ജ മന്ത്രാലയം
കേന്ദ്ര സർക്കാരിന്റെ വൈദ്യതി സംബന്ധമായ എല്ലാ പദ്ധതികൾക്കും മേൽനോട്ടം വഹിക്കാൻ ജില്ലാതല സമിതികൾ രൂപീകരിക്കും
Posted On:
17 SEP 2021 1:37PM by PIB Thiruvananthpuram
ന്യൂ ഡൽഹി, സെപ്റ്റംബർ 17, 2021
കേന്ദ്ര സർക്കാരിന്റെ വൈദ്യതി സംബന്ധമായ എല്ലാ പദ്ധതികൾക്കും മേൽനോട്ടം വഹിക്കാൻ ജില്ലാതല സമിതികൾ രൂപീകരിക്കാൻ വൈദ്യുതി മന്ത്രാലയം ഉത്തരവിറക്കി. കമ്മിറ്റിയുടെ ഘടന ഇനിപ്പറയുന്നു:
(എ) അധ്യക്ഷൻ: ജില്ലയിലെ ഏറ്റവും മുതിർന്ന എംപി
(ബി) ഉപാധ്യക്ഷന്മാർ: ജില്ലയിലെ മറ്റ് എംപിമാർ
(സി) മെമ്പർ സെക്രട്ടറി: ജില്ലാ കളക്ടർ
(ഡി) അംഗം : ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ / പ്രസിഡന്റ്
(ഇ) അംഗങ്ങൾ: ജില്ലയിലെ എംഎൽഎമാർ
(എഫ്) ബന്ധപ്പെട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന വൈദ്യതി, പാരമ്പര്യേതര ഊർജ്ജ, ഊർജ്ജ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ മുതിർന്ന പ്രതിനിധികൾ അല്ലെങ്കിൽ അവർ നാമനിർദ്ദേശം ചെയ്ത ഉദ്യോഗസ്ഥർ
(ജി) ബന്ധപ്പെട്ട കൺവീനർ, DISCOM / വൈദ്യുതി വകുപ്പ് ചീഫ് എഞ്ചിനീയർ/ സൂപ്രണ്ടിംഗ് എഞ്ചിനീയർ
വൈദ്യുതി വിതരണ അടിസ്ഥാന സൗകര്യ മേഖലയിലെ സമഗ്ര വികസനം അവലോകനം ചെയ്യാനും ഏകോപിപ്പിക്കാനും സമിതി മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും ജില്ലാ ആസ്ഥാനത്ത് യോഗം ചേരും. അതിൽ ഇനിപ്പറയുന്ന കാര്യങ്ങൾ ഉൾപ്പെടാവുന്നതാണ്:
എ. വൈദ്യതി മേഖലയിലെ ഇന്ത്യ ഗവൺമെന്റിന്റെ എല്ലാ പദ്ധതികളും, അവയുടെ പുരോഗതിയും ഗുണനിലവാര പ്രശ്നങ്ങളും
ബി. സബ്-ട്രാൻസ്മിഷൻ, വിതരണ ശൃംഖല തുടങ്ങിയവയുടെ വികസനവും പതിവ് പ്രവർത്തനങ്ങളും, ശൃംഖലയുടെ പരിപാലനം തുടങ്ങിയ കാര്യങ്ങൾ. ദൃഢീകരണം ആവശ്യമായ മേഖലകൾ തിരിച്ചറിയുക
സി. വൈദ്യുതി വിതരണത്തിന്റെ ഗുണനിലവാരത്തിലും വിശ്വാസ്യതയിലും പ്രവൃത്തികളുടെ സ്വാധീനം
ഡി. വിതരണത്തിന്റെ ഗുണനിലവാരവും ഉപഭോക്തൃ സേവന നിലവാരവും
ഇ. പരാതികളും പരാതി പരിഹാര സംവിധാനവും.
എഫ്. മറ്റ് പ്രസക്തമായ വിഷയങ്ങൾ
എല്ലാ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും അഡീഷണൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി (വൈദ്യുതി / ഊർജ്ജം) എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഉത്തരവിൽ, എല്ലാ സംസ്ഥാനങ്ങളിലും /കേന്ദ്രഭരണ പ്രദേശങ്ങളിലും ജില്ലാതല വൈദ്യുതി സമിതികൾ ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. സമിതികൾ രൂപീകരിച്ച ശേഷം കേന്ദ്ര ഊർജ്ജ മന്ത്രാലയത്തെ വിവരം അറിയിക്കാനും ആവശ്യപെട്ടിട്ടുണ്ട്.
RRTN/SKY
(Release ID: 1755788)
Visitor Counter : 222