രാജ്യരക്ഷാ മന്ത്രാലയം
എൻസിസിയുടെ സമഗ്ര അവലോകനം ലക്ഷ്യമിട്ട് ഉന്നതതല വിദഗ്ധ സമിതിക്ക് പ്രതിരോധമന്ത്രാലയം രൂപം നൽകി
Posted On:
16 SEP 2021 3:14PM by PIB Thiruvananthpuram
ന്യൂ ഡൽഹി , സെപ്തംബർ 16,2021
എൻസിസിയുടെ (NCC) സമഗ്ര അവലോകനം ലക്ഷ്യമിട്ട് മുൻ പാർലമെന്റ് അംഗം ശ്രീ ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഉന്നതതല വിദഗ്ധ സമിതിക്ക് പ്രതിരോധമന്ത്രാലയം രൂപം നൽകി. മാറുന്ന സാഹചര്യങ്ങളിൽ എൻസിസിയെ കൂടുതൽ പ്രാധാന്യമുള്ളതാക്കി മാറ്റുന്നത് ലക്ഷ്യമിട്ടാണ് നീക്കം
വിവിധ മേഖലകളിൽ ദേശീയ വികസനത്തിനായി നടക്കുന്ന പരിശ്രമങ്ങളിലും,രാഷ്ട്ര നിർമ്മാണത്തിലും കൂടുതൽ മികച്ച രീതിയിൽ സംഭാവനകൾ നൽകാൻ എൻസിസി കേഡറ്റുകളെ ശാക്തീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നത് സമിതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു
ഒപ്പം, സംഘടനയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനായി മുൻ എൻസിസി കേഡറ്റുകളുടെ സേവനം മികച്ചരീതിയിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികൾ കണ്ടെത്തുവാനും , അന്താരാഷ്ട്രതലത്തിൽ സമാന രീതിയിൽ പ്രവർത്തിക്കുന്ന യുവ സംഘടനകളുടെ മികച്ച മാതൃകകൾ പഠിച്ചു അനുയോജ്യമായവ എൻസിസി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും സമിതിയിലൂടെ ലക്ഷ്യമിടുന്നു
ഈ സമിതിയിലെ അംഗങ്ങൾ താഴെ പറയുന്നവരാണ്:
ചെയർപേഴ്സൺ : ശ്രീ ബൈജയന്ത് പാണ്ഡെ , മുൻ പാർലമെന്റ് അംഗം
അംഗങ്ങൾ
1) കേണൽ (റിട്ടയേഡ്) രാജ്യവർധൻ സിങ് റാത്തോഡ്, പാർലമെന്റ് അംഗം
2) ശ്രീ വിനയ് സഹസ്രബുദ്ദേ ,പാർലമെന്റ് അംഗം
3) ശ്രീ ആനന്ദ് മഹീന്ദ്ര, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ
4)ശ്രീ മഹേന്ദ്രസിംഗ് ധോണി, ക്രിക്കറ്റ് താരം
5) ശ്രീ സഞ്ജീവ് സന്യാൾ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ധനമന്ത്രാലയം
6) പ്രൊഫ. നജ്മ അക്ത്ർ , വൈസ് ചാൻസലർ ,ജാമിയ മിലിയ ഇസ്ലാമിയ
7) പ്രൊഫ. വസുധ കമ്മത്ത്, മുൻ വൈസ് ചാൻസലർ, SNDT വനിതാ സർവകലാശാല
8) ശ്രീ മുകുൾ കണിത്കർ, ദേശീയ ഓർഗനൈസിങ് സെക്രട്ടറി, ഭാരതീയ ശിക്ഷൻ മണ്ഡൽ,
9) മേജർ ജനറൽ അലോക് രാജ് ( റിട്ടയേഡ് )
10) ശ്രീ മിലിന്ദ് കാബ്ലെ, ചെയർമാൻ DICCI
11). ശ്രീ റിതുരാജ് സിംഹ, എംഡി , SIS ഇന്ത്യ ലിമിറ്റഡ്
12) ശ്രീമതി വേദിക ഭണ്ഡാർക്കർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ,Water.org
13) ശ്രീ ആനന്ദ് ഷാ , CEO , ഡാറ്റ ബുക്ക്
14) മെമ്പർ സെക്രട്ടറി : ശ്രീ മായങ്ക് തിവാരി , JS (Trg), DoD
(Release ID: 1755493)
Visitor Counter : 230