ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 16 SEP 2021 9:09AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 76.57 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 30,570 പേർക്ക്

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.03%

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,42,923 പേർ

രോഗമുക്തി നിരക്ക് 97.64%

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,303 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,25,60,474 ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.93%) കഴിഞ്ഞ 83 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.94%) കഴിഞ്ഞ 17 ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 54.77 കോടി പരിശോധനകൾ.


(Release ID: 1755310) Visitor Counter : 221