പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                    
                    
                        അലിഗഡിലെ രാജ മഹേന്ദ്ര പ്രതാപ് സിംഗ് സർവകലാശാലയ്ക്ക്  പ്രധാനമന്ത്രി ചൊവ്വാഴ്ച്ച തറക്കല്ലിടും  ഉത്തർപ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ മാതൃകയും പ്രധാനമന്ത്രി സന്ദർശിക്കും 
                    
                    
                        
ഉത്തർപ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെയും രാജ മഹേന്ദ്ര പ്രതാപിന്റെയും അലിഗഡ് നോഡിന്റെ പ്രദർശന മാതൃകകളും പ്രധാനമന്ത്രി സന്ദർശിക്കും
                    
                
                
                    Posted On:
                13 SEP 2021 11:20AM by PIB Thiruvananthpuram
                
                
                
                
                
                
                ഉത്തർപ്രദേശിലെ അലിഗഡിൽ രാജ മഹേന്ദ്ര പ്രതാപ് സിംഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 14 ന് ഉച്ചയ്ക്ക് 12 മണിയോടെ നിർവ്വഹിക്കും ഉത്തർപ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ അലിഗഡ് നോഡിന്റെയും രാജ മഹേന്ദ്ര പ്രതാപ് സിംഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെയും  പ്രദർശന മാതൃകകളും പ്രധാനമന്ത്രി സന്ദർശിക്കും.
രാജ മഹേന്ദ്ര പ്രതാപ് സിംഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയെക്കുറിച്ച് 
മഹാനായ സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസ പ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായ രാജ മഹേന്ദ്ര പ്രതാപ് സിംഗ് ജിയുടെ സ്മരണയുടെ  ബഹുമാനാർത്ഥം സംസ്ഥാന ഗവൺമെന്റാണ്  സർവകലാശാല സ്ഥാപിക്കുന്നത്. ലോധ ഗ്രാമത്തിലും അലിഗഡിലെ കോൾ തഹസിലിലെ മുസേപൂർ കരീം ജറൗലി ഗ്രാമത്തിലുമായി  മൊത്തം  92 ഏക്കറിലാണ് സർവ്വകലാശാല സ്ഥാപിക്കുന്നത്. ഇത് അലിഗഡ് ഡിവിഷനിലെ 395 കോളേജുകൾക്ക് അഫിലിയേഷൻ നൽകും.
.
യുപിയുടെ പ്രതിരോധ വ്യവസായ ഇടനാഴിയെക്കുറിച്ച്
ഉത്തർപ്രദേശിൽ ഒരു പ്രതിരോധ വ്യവസായ ഇടനാഴി സ്ഥാപിക്കുന്നതിനെ കുറിച്ച്  പ്രധാനമന്ത്രി പ്രഖ്യാപിച്ചത് 2018 ഫെബ്രുവരി 21 ന് ലക്നൗവിൽ യുപി നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്യവെയാണ്. അലിഗഡ്, ആഗ്ര, കാൺപൂർ, ചിത്രകൂട് , ഝാൻസി , ലക്നൗ - എന്നിങ്ങനെ 6 നോഡുകൾ പ്രതിരോധ വ്യവസായ ഇടനാഴിയിൽ ആസൂത്രണം ചെയ്തു. അലിഗഡ് നോഡിൽ, ഭൂമി അനുവദിക്കൽ പ്രക്രിയ പൂർത്തിയായി, 19 സ്ഥാപനങ്ങൾക്ക് ഭൂമി അനുവദിച്ചു, അവർ നോഡിൽ 1245 കോടി രൂപ നിക്ഷേപിക്കും.
ഉത്തർപ്രദേശിലെ ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോർ രാജ്യത്തെ പ്രതിരോധ ഉൽപാദന മേഖലയിൽ സ്വയംപര്യാപ്തമാക്കുന്ന തിനും 'മെയ്ക്ക് ഇൻ ഇന്ത്യ' പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും.
യുപി ഗവർണറും മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
****
                
                
                
                
                
                (Release ID: 1754452)
                Visitor Counter : 219
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada