ധനകാര്യ മന്ത്രാലയം
മൂല്യനിര്‍ണ്ണയവര്‍ഷം 2021-22 ലെ ആദായനികുതി റിട്ടേണുകളും, വിവിധ ഓഡിറ്റ് റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കുന്നതിനുള്ള തീയതികള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) നീട്ടി
Posted On:
09 SEP 2021 7:24PM by PIB Thiruvananthpuram
മൂല്യനിര്‍ണ്ണയവര്‍ഷം 2021-22ലെ ആദായനികുതി നിയമം 1961 (നിയമം) പ്രകാരം സമര്‍പ്പിക്കേണ്ട ആദായനികുതി റിട്ടേണുകളും വിവിധ ഓഡിറ്റ് റിപ്പോര്‍ട്ടുകളും ഫയല്‍ ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ നികുതിദായകരും മറ്റുള്ള ഓഹരിപങ്കാളികളും ചൂണ്ടിക്കാട്ടിയത് കണക്കിലെടുത്തുകൊണ്ട് വിലയിരുത്തല്‍ വര്‍ഷം 2021-22ലെ ആദായനികുതി റിട്ടേണുകളും വിവിധ ഓഡിറ്റ് റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കുന്നതിനുള്ള തീയതികള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ഡി.ബി.ടി) നീട്ടി. വിശദാംശങ്ങള്‍ ചുവടെ:-
1. നിയമത്തിലെ വകുപ്പ് 139ന്റെ ഉപവകുപ്പ് (1)ന് കീഴില്‍ 2021 ജൂലൈ 31ന് സമര്‍പ്പിക്കേണ്ടിയിരുന്ന മൂല്യനിര്‍ണ്ണയ വര്‍ഷം 2021-22 ലെ ആദായത്തിന്റെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി, 2021 മേയ് 20-ാം തീയതിയിലെ സര്‍ക്കുലര്‍ നമ്പര്‍ 9/2021 പ്രകാരം സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നത് വീണ്ടും 2021 ഡിസംബര്‍ 31 വരെ നീട്ടി.
2. നിയമത്തിന്റെ ഏതെങ്കിലും വ്യവസ്ഥപ്രകാരം മുന്‍ വര്‍ഷമായ 2020-21 ലെ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി, 2021 സെപ്റ്റംബര്‍ 30 ആയിരുന്നത് 2021 മേയ് 20-ാം തീയതിയിലെ 2021 ഒകേ്ടാബര്‍ 31 വരെ നീട്ടി, 2021-ലെ സര്‍ക്കുലര്‍ നമ്പര്‍ 9/2021 പ്രകാരം 2021 ഒക്‌ടോബര്‍ 31 ആയി നീട്ടിയിരുന്നത് വീണ്ടും ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചു.
3. നിയമത്തിലെ വകുപ്പ് 92 ഇ പ്രകാരം മുന്‍ വര്‍ഷമായ 2020-21 ലെ അന്താരാഷ്ട്ര ഇടപാടില്‍ അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട ആഭ്യന്തര ഇടപാടില്‍ പ്രവേശിക്കുന്ന വ്യക്തികള്‍ ഒരു അക്കൗണ്ടന്റില്‍ നിന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 ഒക്‌ടോബര്‍ 31 ആയിരുന്നത് 2021 മേയ് 20 ലെ സര്‍ക്കുലര്‍ നമ്പര്‍ .9/2021പ്രകാരം നവംബര്‍ 30 വരെ നീട്ടിയത് വീണ്ടും 2022 ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു
4. നിയമത്തിലെ വകുപ്പ് 139 ലെ ഉപവകുപ്പ് (1) പ്രകാരം മൂല്യനിര്‍ണ്ണയ വര്‍ഷം 2021-22 ലെ ആദായത്തിന്റെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി, 2021 ഒകേ്ടാബര്‍ 31 ആയിരുന്നത് 2021 മേയ് 20 ലെ സര്‍ക്കുലര്‍ നമ്പര്‍ 9/2021 പ്രകാരം 2021 നവംബര്‍ 30 വരെ നീട്ടി, 2021 നവംബര്‍ 30 വരെ നീട്ടിയത് 2022 ഫെബ്രുവരി 15 വരെ ദീര്‍ഘിപ്പിച്ചു.
5. നിയമത്തിലെ വകുപ്പ് 13ലെ ഉപവകുപ്പ് (1) പ്രകാരം മൂല്യനിര്‍ണ്ണയ വര്‍ഷം 2021-22 ലെ ആദായത്തിന്റെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 നവംബര്‍ 30 ആയിരുന്നത് 2021 മേയ് 20 -ലെ സര്‍ക്കുലര്‍ നമ്പര്‍ 9/2021 പ്രകാരം 2021 ഡിസംബര്‍ 31 വരെ നീട്ടിയിരുന്നത് 2022 ഫെബ്രുവരി 28 വരെ ദീര്‍ഘിപ്പിച്ചു.
6. നിയമത്തിലെ വകുപ്പ് 139ലെ ഉപവകുപ്പ് (4)/ ഉപവകുപ്പ് (5) പ്രകാരം 2021-22 മൂല്യനിര്‍ണ്ണയ വര്‍ഷത്തിലെ കാലതാമസംവന്ന/പുതുക്കിയ ആദയത്തിന്റെ റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടിയിരുന്നത് 2021 മേയ് 20ലെ സര്‍ക്കുലര്‍ നമ്പര്‍ 9/2021 പ്രകാരം 2022 ജനുവരി 31 വരെ നീട്ടിയിരുന്നത് 2022 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു.
2021 മേയ് 20ലെ ലെ സര്‍ക്കുലര്‍ നമ്പര്‍ 9/2021 പ്രകാരം ക്ലോ സുകള്‍ (9), (12), (13)ഉം, ക്ലോ സുകള്‍ (1), (4), (5) എന്നിവയുടെ പരാമര്‍ശിച്ചിട്ടുള്ള തീയതികളുടെ ദീര്‍ഘിപ്പിക്കല്‍ നിയമത്തിലെ വകുപ്പ് 234 എയുടെ വീശദീകരണത്തിന് ബാധകമാവില്ല, ആ വകുപ്പിലെ ക്ലോ സ് (i) മുതല്‍ (vi) വരെയുള്ള ഉപവകുപ്പ് പ്രകാരം ഒരുലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ എന്നതും ഇത് വ്യക്തമാക്കുന്നു. കൂടാതെ, നിയമത്തിലെ വകുപ്പ് 207-ലെ ഉപവകുപ്പ് (2) -ല്‍ പരാമര്‍ശിച്ചിട്ടുള്ള ഇന്ത്യയില്‍ താമസിക്കുന്ന ഒരു വ്യക്തിയുടെ കാര്യത്തില്‍, നിയമത്തിലെ വകുപ്പ് 140 എ പ്രകാരം അദ്ദേഹം നിശ്ചിത തീയതിക്കുള്ളില്‍ അടച്ചിട്ടുള്ള നികുതി നിയമത്തില്‍ നിശ്ചയം ചെയ്തിട്ടുള്ള പ്രകാരം അതിനെ മുന്‍കൂര്‍ നികുതിയായി കണക്കാക്കും. സി.ഡി.ബി.ടി സര്‍ക്കുലര്‍ നമ്പര്‍ .17/2021 ആയി 2021 സെപ്റ്റംബര്‍ 9ലെ എഫ്. നമ്പര്‍. 225/49/2021/ ഐ.ടി.എ-II പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സര്‍ക്കുലര്‍ www.incometaxindia.gov.in ലഭ്യമാണ്.
(Release ID: 1753641)
Visitor Counter : 413