വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ റാങ്കിംഗ് 2021 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി

Posted On: 09 SEP 2021 4:13PM by PIB Thiruvananthpuram
ന്യൂ ഡൽഹി, സെപ്റ്റംബർ 9, 2021

  നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് ഏർപ്പെടുത്തിയ 'ഇന്ത്യ റാങ്കിംഗ് 2021' കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഇന്ന് ന്യൂ ഡൽഹിയിൽ പ്രകാശനം ചെയ്തു.

 സഹമന്ത്രിമാരായ ശ്രീമതി.  അന്നപൂർണ ദേവി,  ശ്രീ സുഭാസ് സർക്കാർ,  ഡോ. രാജ് കുമാർ രഞ്ജൻ സിംഗ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

 കൂടുതൽ സ്ഥാപനങ്ങളെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ്  ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനും ഇന്ത്യയെ ഒരു ആഗോള പഠന ലക്ഷ്യസ്ഥാനമായി മാറ്റാനും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ പ്രധാൻ പറഞ്ഞു,. അതത് വിഭാഗങ്ങളിൽ റാങ്കിംഗിൽ ഒന്നാമതെത്തിയ ഇന്ത്യയിലെമ്പാടുമുള്ള എല്ലാ പ്രമുഖ സ്ഥാപനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ നടത്തുന്ന 'ഇന്ത്യ റാങ്കിംഗിന്റെ' തുടർച്ചയായ ആറാമത്തെ പതിപ്പാണിത്.

 2016 ൽ  റാങ്കിംഗ് പദ്ധതി ആരംഭിച്ചപ്പോൾ, യൂണിവേഴ്സിറ്റി വിഭാഗത്തിനും   എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ഫാർമസി എന്നീ മൂന്ന്  വിഷയ മേഖലയിലെ സ്ഥാപനങ്ങൾക്കും ആണ് റാങ്കിംഗ് പ്രഖ്യാപിച്ചത്.

ആറ് വർഷത്തിനിടയിൽ, മൂന്ന് പുതിയ വിഭാഗങ്ങളും അഞ്ച് പുതിയ വിഷയ മേഖലകളും റാങ്കിംഗിനായി പരിഗണിക്കപ്പെട്ടു. സമഗ്ര തലം,  സർവകലാശാലകൾ , കോളേജ്, ഗവേഷണ സ്ഥാപനങ്ങൾ, എന്നീ നാല് വിഭാഗങ്ങളും  എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, ഡെന്റൽ,നിയമം എന്നിവ ഉൾപ്പെടെ 7 വിഷയ മേഖലകളും 2021 ൽ റാങ്കിംഗ്നായി പരിഗണിക്കപ്പെട്ടു. ഗവേഷണ സ്ഥാപനങ്ങൾ ' ഇന്ത്യ റാങ്കിംഗ് 2021' ൽ ആദ്യമായി റാങ്ക് ചെയ്യപ്പെട്ടു.

 200 സ്ഥാപനങ്ങൾ എഞ്ചിനീയറിംഗ് വിഭാഗത്തിലും 100 എണ്ണം സമഗ്ര,യൂണിവേഴ്സിറ്റി, കോളേജ് വിഭാഗങ്ങളിലും,  മാനേജ്മെന്റ്, ഫാർമസി വിഷയങ്ങളിൽ  75 വീതം,  മെഡിക്കൽ, ഗവേഷണ സ്ഥാപനങ്ങളിൽ 50 വീതം ,  ഡെന്റൽ -40,  നിയമം- 30, ആർക്കിടെക്ചർ -25 സ്ഥാപനങ്ങൾക്കും റാങ്ക് നൽകി. സമഗ്ര, യൂണിവേഴ്സിറ്റി, കോളേജ് എന്നി വിഭാഗത്തിൽ  101 മുതൽ 200 വരെ   റാങ്ക്കളും എൻജിനീയറിംഗ്  വിഭാഗത്തിൽ 201-300 വരെ  അധിക റാങ്കിംഗുകളും നൽകി

 ഇന്ത്യ റാങ്കിംഗ് 2021 കാണുന്നതിന്  ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.nirfindia.org/2021/Ranking.html

 
 
IE/SKY
 
****


(Release ID: 1753578) Visitor Counter : 112