രാജ്യരക്ഷാ മന്ത്രാലയം

റവന്യൂ സംഭരണത്തിനായി സായുധ സേനയ്ക്ക് സാമ്പത്തിക അധികാരങ്ങൾ നൽകാൻ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗിന്റെ അനുമതി

Posted On: 07 SEP 2021 3:29PM by PIB Thiruvananthpuram



ന്യൂ ഡൽഹി, സെപ്റ്റംബർ 7, 2021


റവന്യൂ സംഭരണങ്ങളിൽ സായുധസേനകൾക്ക് കൂടുതൽ സാമ്പത്തിക അധികാരങ്ങൾ നൽകി കൊണ്ടുള്ള പ്രത്യേക ഉത്തരവ് (Delegation of Financial Powers to Defence Services (DFPDS) 2021) രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് 2021 സെപ്റ്റംബർ 7ന് ന്യൂ ഡൽഹിയിൽ പുറത്തിറക്കി.

സേനാ വിന്യാസങ്ങൾക്ക് കരുത്ത് പകരുക, ദൗത്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള തയാറെടുപ്പുകൾക്ക് പ്രാധാന്യം നൽകുക, ബിസിനസ് ഇടപാടുകൾ കൂടുതൽ ലളിതമാക്കുക, സേനാ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ളതാണ് DFPDS 2021.

സേന ആസ്ഥാനങ്ങളിലും മറ്റ് വിഭാഗങ്ങളിലും നൽകുന്ന കൂടുതൽ സാമ്പത്തിക അധികാരങ്ങൾ എല്ലാ തലങ്ങളിലും അതിവേഗം തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് വഴിതുറക്കും. വിഭവങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പാക്കുന്നതിനൊപ്പം, സേനവിഭാഗങ്ങൾക്ക് കുറഞ്ഞ സമയപരിധിക്കുള്ളിൽ മികച്ച  തയ്യാറെടുപ്പോടെ പ്രവർത്തിക്കുന്നതിനും ഇത് വഴിതുറക്കും.

അടിയന്തര പ്രവർത്തന ആവശ്യങ്ങൾ നേരിടുന്നതിനും, ആവശ്യമായ സാമഗ്രികൾ അതിവേഗം ലഭ്യമാക്കുന്നതിനും, ഫീൽഡ് കമാൻഡർമാരെയും അതിന് താഴെയുള്ളവരേയും ഉപകരണങ്ങൾ/യുദ്ധസമാനമായ സ്റ്റോറുകൾ സംഭരിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


RRTN/SKY

 
******


(Release ID: 1752891) Visitor Counter : 219