ഉപരാഷ്ട്രപതിയുടെ കാര്യാലയം

കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം ഒരു ജനകീയ പ്രസ്ഥാനമായി മാറണം: ഉപരാഷ്ട്രപതി

Posted On: 07 SEP 2021 12:59PM by PIB Thiruvananthpuram



ന്യൂ ഡൽഹിസെപ്റ്റംബർ 7, 2021

കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം ഒരു ജനകീയ പ്രസ്ഥാനമായി മാറണമെന്നും ആവശ്യമായ ഡോസുകൾ യാതൊരു ഭയവും മടിയും കൂടാതെ യോഗ്യതയുള്ള ഓരോ വ്യക്തിയും സ്വീകരിക്കണമെന്നും ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു പറഞ്ഞു.

ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡും മെഡിസിറ്റി ഹോസ്പിറ്റലുകളുമായി സഹകരിച്ച് ഹൈദരാബാദിൽ സ്വർണ ഭാരത് ട്രസ്റ്റ് സംഘടിപ്പിച്ച സൗജന്യ വാക്സിനേഷൻ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കവെപ്രതിരോധ കുത്തിവയ്പിന് ബദലില്ലെന്ന് ശ്രീ നായിഡു പറഞ്ഞു.
 
പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ചെറുക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹംകോവിഡ്-19 വാക്സിനേഷനെക്കുറിച്ചുള്ള മിഥ്യാധാരണകളും ഭയങ്ങളും ഇല്ലാതാക്കാൻ ജനപ്രതിനിധികളും ചലച്ചിത്ര-കായിക താരങ്ങളും മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടു.

മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാൻ പ്രതിരോധ കുത്തിവയ്പ്പിന് ശേഷവും കോവിഡ് ഉചിത പെരുമാറ്റം തുടരേണ്ടതിന്റെ പ്രാധാന്യം ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ യോഗ പരിശീലിക്കുകശാരീരിക ക്ഷമത നിലനിർത്തുകആരോഗ്യകരമായ ഭക്ഷണം കഴിക്കുക തുടങ്ങിയ ജീവിതശൈലി രീതികൾ പിന്തുടരണമെന്നും ശ്രീ നായിഡു ജനങ്ങളോട് ആവശ്യപ്പെട്ടു.

 

RRTN/SKY



(Release ID: 1752875) Visitor Counter : 176