രാജ്യരക്ഷാ മന്ത്രാലയം
പ്രസിഡന്റ്‌സ് കളര് രാഷ്‌ട്രപതി നേവൽ ഏവിയേഷന് സമ്മാനിച്ചു
Posted On:
06 SEP 2021 2:33PM by PIB Thiruvananthpuram
ന്യൂ ഡൽഹി, സെപ്റ്റംബർ 6, 2021
രാഷ്ട്രപതിയും ഇന്ത്യൻ സായുധ സേനയുടെ പരമോന്നത കമാൻഡറുമായ ശ്രീ രാം നാഥ് കോവിന്ദ് 2021 സെപ്റ്റംബർ 6 ന് ഗോവ തീരത്ത് ഐഎൻഎസ് ഹൻസയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ നേവൽ ഏവിയേഷന് പ്രസിഡന്റ്സ് കളര്‍ അവാര്ഡ് സമ്മാനിച്ചു. ഈ സുപ്രധാന ദിനം അടയാളപ്പെടുത്തുന്നതിനായി 150 അംഗ ഗാർഡ് ഓഫ് ഓണറുള്ള ആചാരപരമായ പരേഡ് രാഷ്ട്രപതിക്ക് സമ്മാനിച്ചു.
ഗോവ ഗവർണർ ശ്രീ പി എസ് ശ്രീധരൻ പിള്ള, ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത്, വിനോദ സഞ്ചാര, തുറമുഖ കപ്പൽ, ജലപാത എന്നിവയുടെ സഹമന്ത്രി ശ്രീ ശ്രീപദ് യെശോ നായിക്, നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, മറ്റ് സിവിൽ, സൈനിക പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
സമാധാനത്തിലും യുദ്ധത്തിലും രാഷ്ട്രത്തിന് നൽകിയ അസാധാരണമായ സേവനത്തിനുള്ള അംഗീകാരമായി ഒരു സൈനിക കേന്ദ്രത്തിന് നല്കുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്റ്സ് കളര്‍ അവാര്ഡ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ശ്രദ്ധേയമായ സേവനത്തിലൂടെ നേവൽ ഏവിയേഷൻ വേറിട്ട് നില്കുന്നു.
1951 ജനുവരി 13-ന് ആദ്യത്തെ സീലാന്റ് വിമാനം നാവിക സേനയുടെ ഭാഗമാവുകയും 1953 മേയ് 11-ന് ആദ്യ നാവിക വ്യോമ താവളമായി (Naval Air Station) ഐഎൻഎസ് ഗരുഡ കൊച്ചിയിൽ കമ്മീഷൻ ചെയ്യപ്പെടുകയും ചെയ്തതോടെയാണ് ഇന്ത്യൻ നേവൽ ഏവിയേഷൻ വിഭാഗം നിലവിൽ വന്നത്.
ഇന്ന്, ഇന്ത്യൻ തീരദേശത്തും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുമായി, ഒൻപത് എയർ സ്റ്റേഷനുകളും, മൂന്ന് നേവൽ എയർ എൻക്ലേവുകളും നേവൽ ഏവിയേഷനുണ്ട് . കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളിലായി, 250 ലധികം വിമാനങ്ങളുള്ള ആധുനികവും, സാങ്കേതികമായി മികച്ചതും, അതിശക്തവുമായ ഒരു സംവിധാനവുമായി ഇത് മാറി.
ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി, സർക്കാരിന്റെ ആത്മ നിർഭാര ഭാരത് കാഴ്ചപ്പാടിന് അനുസൃതമായുള്ള ഇന്ത്യൻ നാവിക സേനയുടെ സ്വദേശിവത്കരണ ശ്രമങ്ങളെ അഭിനന്ദിച്ചു. സുപ്രധാന അവസരത്തിൽ രാഷ്ട്രപതി ഉദ്യോഗസ്ഥരെയും നാവികരെയും അഭിനന്ദിച്ചു.
RRTN/SKY
(Release ID: 1752600)
Visitor Counter : 219