രാഷ്ട്രപതിയുടെ കാര്യാലയം

രാജ്യത്തെ കോവിഡ്പ്രതിരോധത്തിൽ ഇന്ത്യൻ നാവികസേന പ്രധാന പങ്ക് വഹിച്ചതായി  രാഷ്ട്രപതി  ശ്രീ രാം നാഥ് കോവിന്ദ്

Posted On: 06 SEP 2021 3:52PM by PIB Thiruvananthpuram

 



ന്യൂഡൽഹി , സെപ്റ്റംബർ 6 , 2021

 ഇന്ത്യൻ നാവികസേന, രാജ്യത്തിന്റെ എല്ലാ പ്രാദേശിക പ്രതിബദ്ധതകളും നിറവേറ്റുന്നതിനും ഇന്തോ-പസഫിക്കിലെ സൗഹൃദ രാജ്യങ്ങളുമായുള്ള നയതന്ത്ര ഇടപെടലുകൾ മെച്ചപ്പെടുത്തുന്നതിനും ഗണ്യമായ പരിശ്രമം നടത്തിയിട്ടുണ്ടെന്ന് രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് പറഞ്ഞു.  'സമുദ്ര സേതു', 'മിഷൻ സാഗർ' തുടങ്ങിയ ദൗത്യങ്ങൾ വഴി ,  ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പങ്കാളികൾക്കും അയൽ രാജ്യങ്ങൾക്കും സഹായവും പിന്തുണയും നൽകിക്കൊണ്ട്  ഇന്ത്യയുടെ നാവികസേന,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു  


പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ നാവികസേനയുടെ സമയോചിതവും ഫലപ്രദവുമായ വിന്യാസം, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ 'മുൻഗണനയുള്ള സുരക്ഷാ പങ്കാളി', 'ആദ്യ പ്രതികരണം നടത്തുന്ന രാജ്യം ' എന്നീ ഇന്ത്യയുടെ കാഴ്ചപ്പാടുകളെ  പ്രതിഫലിപ്പിക്കുന്നു.

 ഇന്ന് (2021 സെപ്റ്റംബർ 6) ഗോവയിലെ ഐഎൻഎസ് ഹൻസയിൽ ഇന്ത്യൻ നേവൽ ഏവിയേഷന് ' പ്രസിഡൻസ് കളർ പുരസ്കാരം'  സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ നേട്ടം കൈവരിച്ചതിന് ഇന്ത്യൻ നേവൽ ഏവിയേഷന്റെ എല്ലാ ഉദ്യോഗസ്ഥരെയും നാവികരെയും രാഷ്ട്രപതി അഭിനന്ദിച്ചു.

 ഇന്ത്യൻ നാവികസേനയുടെ വ്യോമ വിഭാഗം ,  മാനുഷിക സഹായങ്ങളിലൂടെയും ദുരന്തനിവാരണ പ്രവർത്തനങ്ങളിലൂടെയും നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അത് പൗരന്മാർക്ക് ആശ്വാസം നൽകിയതായും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.  ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ നിരവധി അയൽ രാജ്യങ്ങൾക്ക് ഇത് നിർണായകമായ സഹായം നൽകിയിട്ടുണ്ട്.

വ്യോമയാന സാങ്കേതികവിദ്യയിലെ മികച്ച പുരോഗതിയെ തുടർന്ന് ,  അത്യാധുനിക തദ്ദേശീയ നിർമിത ആയുധങ്ങൾ, സെൻസറുകൾ, ഡാറ്റാ ലിങ്ക് സ്യൂട്ടുകൾ എന്നിവ  നാവികവിമാനങ്ങളിൽ സ്ഥാപിക്കുന്നതായി രാഷ്ട്രപതി  പറഞ്ഞു.  ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് സമീപകാലത്തു തദ്ദേശീയമായി നിർമ്മിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും ഡോർണിയർ, ചേതക് വിമാനങ്ങളും  പ്രതിരോധ മേഖലയിലെ 'ആത്മ-നിർഭാരത'യിലേക്കുള്ള  നമ്മുടെ യാത്ര ഉയർത്തിക്കാട്ടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
 
IE/SKY
 


(Release ID: 1752599) Visitor Counter : 118