ആയുഷ്‌
azadi ka amrit mahotsav

രാജ്യത്തെ 75 ആയിരം ഹെക്ടർ സ്ഥലത്ത് ഔഷധ സസ്യങ്ങൾ കൃഷിചെയ്യാൻ ദേശീയ കാമ്പയിൻ

प्रविष्टि तिथि: 02 SEP 2021 1:00PM by PIB Thiruvananthpuram

 


ന്യൂഡൽഹി , സെപ്റ്റംബർ 02,2021

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള  നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ് (NMPB) രാജ്യത്ത് ഔഷധ സസ്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദേശീയ കാമ്പയിൻ ആരംഭിച്ചു.  കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഗ്രീൻ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനും  ഇത് സഹായിക്കും

ഈ പ്രചാരണത്തിന് കീഴിൽ, അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യത്തൊട്ടാകെ 75,000 ഹെക്ടർ സ്ഥലത്ത്
ഔഷധ സസ്യങ്ങളുടെ കൃഷി നടത്താനാണ് ലക്ഷ്യമിടുന്നത്  .യുപിയിലെ സഹരൻപൂർ, മഹാരാഷ്ട്രയിലെ പൂനെ എന്നിവിടങ്ങളിൽ നിന്നാണ് പരിപാടിക്കു  തുടക്കം കുറിച്ചത്

ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടികളുടെ പരമ്പരയിൽ  രണ്ടാമത്തേതാണ് ഈ പരിപാടി   .ഔഷധ സസ്യ മേഖലയിൽ രാജ്യത്തിന് വലിയ സാധ്യതകളുണ്ടെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു.


75000 ഹെക്ടർ സ്ഥലത്ത് ഔഷധ സസ്യങ്ങളുടെ കൃഷി നടത്തുന്നതിലൂടെ ഈ  മേഖലയിൽ സ്വാശ്രയമാകാൻ ഇത് രാജ്യത്തെ സഹായിക്കും ., കഴിഞ്ഞ 1.5 വർഷത്തിനിടയിൽ, ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും
ഔഷധ സസ്യങ്ങൾക്കുള്ള ആവശ്യം വലിയ തോതിൽ വർദ്ധിച്ചു.ഇക്കാരണങ്ങൾ കൊണ്ട്  തന്നെയാണ്  അശ്വഗന്ധ അമേരിക്കയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ ഉൽപ്പന്നമായി മാറിയത് 

 

 

IE/SKY


(रिलीज़ आईडी: 1751400) आगंतुक पटल : 355
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Punjabi , Tamil , Telugu , Kannada