ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ഊർജ്ജ  പുതു , പുനരുപയോഗ ഊർജ്ജ വകുപ്പ്  മന്ത്രി ശ്രീ ആർ കെ സിംഗ് കേന്ദ്ര മന്ത്രിമാർക്കും സംസ്ഥാന മുഖ്യമന്ത്രിമാർക്കും കത്തെഴുതി.

Posted On: 27 AUG 2021 10:50AM by PIB Thiruvananthpuram

 

ന്യൂ ഡൽഹി : 27 , 2021

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, കേന്ദ്ര ഊർജ്ജ , പുതു,പുനരുപയോഗ ഊർജ്ജ  മന്ത്രി , സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർക്ക്  ഉൾപ്പെടെഎല്ലാ കേന്ദ്ര  മന്ത്രിമാർക്കും ,സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർക്കും കത്തയച്ചു. ഇന്ത്യൻ സർക്കാരിന്റെ പരിവർത്തന ചലനത്തിനായുള്ള പ്രവർത്തനങ്ങളിൽ അണി ചേരാനും മന്ത്രിമാരുടെ  ഔദ്യോഗിക വാഹനങ്ങളും  ഔദ്യോഗിക ആവശ്യങ്ങൾക്കായുള്ള മറ്റു   വാഹനങ്ങളും  ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനും  അതാത് മന്ത്രാലയങ്ങളെയും /വകുപ്പുകളെയും  കത്തിലൂടെ അദ്ദേഹം  ഉപദേശിച്ചു.ഇത്തരത്തിലുള്ള ഒരു പ്രവർത്തനം പൊതുജനങ്ങൾക്ക് മാതൃകയാകുകയും അവർക്ക്   ഈ -മൊബിലിറ്റിയിലേക്കു മാറാനുള്ള    പ്രോത്സാഹനമായി  അത് മാറുമെന്നു    പ്രതീക്ഷിക്കുന്നതായും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.ഒന്നിലധികം ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഇലക്ട്രിക് വാഹനങ്ങൾ (ഇ  .വി) പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച  "ഗോ  ഇലക്ട്രിക് ക്യാംപെയ്നിന്റെ " ഭാഗമാണ് ഈ സംരംഭം  .ഉദ്വമനം കുറക്കുക ,ഊർജ്ജ സുരക്ഷ, ഊർജ്ജ  കാര്യക്ഷമത   എന്നിവ കൂട്ടുക മുതലായവയാണ്‌  കാമ്പയിനിന്റെ  ലക്ഷ്യങ്ങൾ .
IE 


 


(Release ID: 1749570) Visitor Counter : 228